
കോഴിക്കോട് :
നഗരത്തെ മുൾമുനയിൽ നിർത്തി രാത്രി യാത്രക്കാരെ കത്തി കാണിച്ച് പിടിച്ചു പറി നടത്തിയ സംഘത്തിലെ മുഴുവൻ പ്രതികളെ യും കസബ പോലീസും ടൗൺ അസിസ്റ്റൻറ് കമ്മീഷണർ അഷ്റഫ് ടി. കെ യുടെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ ക്വാഡും ചേർന്ന് പിടികൂടി.
കഴിഞ്ഞമാസം 27, 28 തീയതികളിലും ഈ മാസം ഒന്നാം തീയതിയും തനിച്ച് സഞ്ചരിക്കുന്ന രാത്രി യാത്രക്കാരെ കണ്ടെത്തി ബൈക്കിൽ എത്തി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും പിടിച്ചുപറിക്കുന്ന പ്രധാനിയായ ആനമാട് സ്വദേശി ഷംസീർ അച്ചാറിനെ കസബ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മറ്റു പ്രതികളായ കായലം സ്വദേശി രാജു (25) ചക്കും കടവ് സ്വദേശി ഫാസിൽ (25)ചേളന്നൂർസ്വദേശി സായൂജ്(21) കുതിരവട്ടം സ്വദേശി പ്രവീൺ (22 )കായ ലം സ്വദേശി വിജേഷ് (20 ) എന്നിവരെയാണ് കസബ പോലീസ് പിടികൂടിയത്.
പരാതികൾ പ്രകാരം കസബ പോലീസ് കേസെടുത്തു അന്വേഷണം നടത്തവെ നഗരത്തിലെ നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കുറിച്ച് വിവരം ലഭിക്കുകയും നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അവരെ അറസറ്റ് ചെയ്തു .
ഇവർസഞ്ചരിച്ച വാഹനവും കത്തിയും പിടിച്ചുപറിച്ച മൊബൈൽ ഫോണും അടക്കം പോലീസ് ഇവരിൽ നിന്ന് കണ്ടെത്തി.
അറസ്റ്റ് ചെയ്ത പ്രതിയായ ഫാസിലിന് കോഴിക്കോട് സിറ്റിയിലും റൂറൽ പോലീസ് സ്റ്റേഷനിലും കേരളത്തിലെ വിവിധ ജില്ലകളിൽ നിരവധി മോഷണ കേസുകൾ നിലവിലുണ്ട്. മറ്റു പ്രതികൾക്കും കോഴിക്കോട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ മോഷണ കേസ്സിലുൾപ്പെട്ടവരാണ്
കേസിലെ മുഴുവൻ പ്രതികളും പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അതി സാഹസികമായാണ് പോലീസ് ഇവരെ കീഴ്പ്പെടുത്തിയത്.രാത്രികാലങ്ങളിൽ പിടിച്ചുപറി നടത്തുന്നതിനെതിരെ ശക്തമായി നടപടിയെടുക്കുമെന്ന് കസബ പോലീസ് അറിയിച്ചു.
കൂടുതൽ മോഷണ കേസുകളിൽ ഇവർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അറിയാൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു .
കസബ ഇൻസ്പെക്ടർ കിരൺ സി നായർ,സബ്ബ് ഇൻസ്പെക്ടർ രാജേന്ദ്രകുമാർ, എ.എസ് .ഐ മാരായ സജേഷ് കുമാർ പി. രജീഷ് എൻ, ഷീബ.കെ,സീനിയർ സിപിഎമാരായ രാജീവ് കുമാർ പാലത്ത്, ലാൽസിത്താര,സി.പി.ഒ രതീഷ് എൻ,സിറ്റി ക്രൈം സക്വാഡ് അംഗങ്ങളായ ഷാലു എം , ബൈജു പി , സുജിത്ത് സി .കെ, ദിപിൻ എൻ, എന്നിവരായിരുന്നു അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.