KERALAlocaltop news

പിടിച്ചുപറി കേസിലെ പ്രതികൾ അറസ്റ്റിൽ

കോഴിക്കോട്: കോയമ്പത്തൂർ സ്വദേശിയെ ആക്രമിച്ച് സ്വർണ്ണമാല പിടിച്ചുപറിച്ച പ്രതികൾ പുതിയറ സ്വദേശികളായ കല്ലുത്താൻ കടവ് ഫ്ലാറ്റിൽ താമസിക്കുന്ന രജിത്ത് ( 27 )മാണിക്യം വീട്ടിൽ സൂര്യ ( 28 ) എന്നിവരെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത് .
31.05.2025 തീയതി രാവിലെ പാവമണി റോഡിലെ റോയൽ പ്ലാസ ഹോട്ടലിൽ റൂം എടുത്ത് താമസിക്കുകയായിരുന്ന പരാതിക്കാരനെ പ്രതികൾ സഹായത്തിനായി അവരുടെ റൂമിനടുത്തേക്ക് വിളിച്ചുവരുത്തുകയും റൂമിനടുത്തെത്തിയ പരാതിക്കാരനെ അക്രമിച്ച് കഴുത്തിലുണ്ടായിരുന്ന 2 പവൻ തൂക്കം വരുന്ന സ്വർണ്ണചെയിൻ പിടിച്ചു പറിച്ചു കൊണ്ടുപോകുകയും പരാതിക്കാരൻ കഴുത്തിന് പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് കസബ പോലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവേ റോയൽ പ്ലാസ ഹോട്ടലിന് സമീപം വെച്ച് കസബ  ഇൻസ്പെക്ടർ കിരൺ.സി.നായരുടെ നേതൃത്വത്തിൽ, SI സുനിൽ കുമാർ, ASI രജീഷ് SCPO രാജീവ് കുമാർ പാലത്ത്, CPO ആതിര എന്നിവർ ചേർന്ന് കസ്റ്റഡിയിലെടുകയായിരുന്നു. സൂര്യയ്ക് ചേവായൂർ പോലീസ് സ്റ്റേഷനിൽ പൊതുജനാശല്യത്തിന് കേസ് ഉണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close