
കോഴിക്കോട് :
കോഴിക്കോട്, ‘ജപമാല’ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിലും കേരളത്തിനു പുറത്തും താമരശേരി-കോഴിക്കോട് രൂപതകളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ജപമാല പ്രചാരണ യജ്ഞത്തിന് സഹായകരമായി കൗതുകമുണർത്തുന്ന പോക്കറ്റ് ജപമാല പുസ്തകവുമായി മാങ്കാവിലെ സെൻ്റ് ജൂഡ് ബുക്സ്.
ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലയ്ക്കൽ, ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ എന്നിവരുടെ സന്ദേശം ഉൾക്കൊള്ളുന്നതാണ് പോക്കറ്റ് ജപമാല പുസ്തകം.
‘ജപമാല’ പുസ്‌തകത്തിൻ്റെ പ്രത്യേകതകൾ
ഈ പോക്കറ്റ് ജപമാല പുസ്‌തകം യാത്രാവേളകളിലും മറ്റും കൊണ്ടുനടക്കാൻ പറ്റുന്ന ആത്മീയ ആയുധമായിട്ടാണ് തയ്യാർ ചെയ്‌തിരിക്കുന്നത്. പരിശുദ്ധ ദൈവ മാതാവിന്റെ ലുത്തിനിയിൽ ഫ്രാൻസിസ് മാർപ്പാപ്പ പരിഷ്‌കരിച്ചത് കൂട്ടിച്ചേർത്തിട്ടുണ്ട്.
ജപമാല എങ്ങനെ പ്രചരിപ്പിക്കാം?
1. പള്ളികളിൽ കുടുംബയൂണിറ്റ് മുഖേന എല്ലാ കുടുംബങ്ങളിലും എത്തിക്കാം.
2. വ്യക്തികൾ, സംഘടനകൾ നേർച്ചയായും മാതാവിനോടുള്ള ഭക്തിയാലും ജപമാല പ്രചരിപ്പിച്ചു വരുന്നു.
ആകർഷണമായ കളർ പേജിൽ പ്രിൻ്റ് ചെയ്ത ജപമാല പുസ്തകത്തിന് 20 രൂപയാണ് വില. കോപ്പികൾക്കും കൂടുതൽ വിവരങ്ങൾക്കും – സണ്ണി ജോസഫ്, സെൻ്റ് ജൂഡ് ബുക്സ്, മാങ്കാവ്, കോഴിക്കോട് – Mob: 94478 86573




