HealthKERALAlocaltop news

ഡോ. റോഷൻ ബിജിലിക്ക് ലയൺസ് ക്ലബ്ബിന്റെ ആദരം

 

കോഴിക്കോട്: ലയൺസ് ക്ലബ്ബ് ഓഫ് കാലിക്കറ്റ് സാമോരിയൻസ് ൻ്റെ ആഭിമുഖ്യത്തിൽ കോമ്പോസിറ്റ് റീജിയണൽ ഡയറക്ടർ (സി ആർ സി) കോഴിക്കോട് ഡയറക്ടർ ഡോ. റോഷൻ ബിജിലിയെ ആദരിച്ചു. ചടങ്ങിൽ ഓർത്തോട്ടിക്സ് & പ്രോസ്റ്ററ്റിക്സ് വിഭാഗം ചുമതലയുള്ള അക്ഷയ് കുമാറിനെയും ആദരിച്ചു.

ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് സാമോറിയൻസ് പ്രസിഡന്റ് സോമസുന്ദരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബാബു ചിറമേൽ, ട്രഷറർ ജയരാജൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. ലയൺസ് ഡിസ്ട്രിക്റ്റ് 318Eയുടെ ഓർത്തോട്ടിക് ചീഫ് കോർഡിനേറ്റർ എം.കെ. ശശീന്ദ്രൻ പൊന്നാട അണിയിച്ച് അതിഥികളെ ആദരിച്ചു.

പി.കെ. ശ്രീധരൻ, സി.കെ. രാമചന്ദ്രൻ, വിജയകുമാർ, സോൺ ചെയർമാൻ കെ.ടി.പി. ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

സി ആർ സിയുടെ സേവന പ്രവർത്തനങ്ങൾ വിശദീകരിച്ച് ഡോ. റോഷൻ ബിജിലി
മറുപടി പ്രസംഗത്തിൽ , ലയൺസ് ക്ലബ് നൽകിയ സ്നേഹാദരത്തിന് നന്ദി രേഖപ്പെടുത്തി. തുടർന്ന് സി ആർ സി കോഴിക്കോട് കേന്ദ്രത്തിന്റെ വിവിധ സേവന പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചു.
അദ്ദേഹം പറഞ്ഞു:
സി ആർ സിയിൽ ആരുടെയും റെഫറൽ ഇല്ലാതെ, നേരിട്ട് എല്ലാ ആവശ്യക്കാരും സേവനം ലഭ്യമാക്കാൻ എത്താവുന്നതാണ്.
ഭിന്നശേഷി സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള മെഡിക്കൽ ബോർഡ് ഓരോ മാസവും ചേരുന്നുണ്ട്.
യുഡി ഐഡി കാർഡ് (വൈകല്യത്തിനുള്ള ഏകീകൃത തിരിച്ചറിയൽ കാർഡ്) ലഭ്യമാക്കുന്നതിനുള്ള സേവനങ്ങളും സി ആർ സി യിൽ ലഭ്യമാണ്.
കേന്ദ്രസർക്കാരിന്റെ സ്ഥാപനമായ സി ആർ സി, ലയൺസ് ക്ലബ് പോലുള്ള വിവിധ സ്വയംസേവന സംഘടനകളുമായി സഹകരിച്ചും, ഭിന്നശേഷി മേഖലയിൽ സേവന പ്രവർത്തനങ്ങൾ നടത്തിവരുന്നു.
വിവിധ പുനരധിവാസ (Rehabilitation), തെറാപ്പി വിഭാഗങ്ങൾ ഇവിടെ സജീവമായി പ്രവർത്തിക്കുന്നു.
ഏകദേശം 250ഓളം വിദ്യാർത്ഥികൾ ഓരോ വർഷവും ഇവിടെ പരിശീലനം നേടുന്നുണ്ട്. ഭിന്നശേഷി ഉള്ളവർക്കായി ചികിത്സ, പരിശീലനം, പുനരധിവാസം എന്നീ മേഖലകളെ ഏകോപിപ്പിച്ച് സമഗ്ര സേവനം നൽകുന്ന കേന്ദ്രമായാണ് സി ആർ സി കോഴിക്കോട് പ്രവർത്തിക്കുന്നതെന്നും, സമൂഹത്തിലെ എല്ലാവർക്കും സമാന അവസരങ്ങൾ ഉറപ്പാക്കുക എന്നതാണ് സ്ഥാപനത്തിന്റെ ലക്ഷ്യമെന്നും എല്ലാ സേവനങ്ങളും സൗജന്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close