വെള്ളിമാട്കുന്ന്: ഡോ. സെയ്ദ് സൽമ ഫൗണ്ടേഷൻ ആഭിമുഖ്യത്തിൽ നിർധനരോഗികൾക്ക് മെഡിക്കൽ ഉപകരണ വിതരണ പദ്ധതി തുടങ്ങി. എയർ ബെഡ്, വീൽ ചെയർ, കമോഡിങ് ചെയർ, ഓക്സിജൻ കോൺസൻട്രേറ്റർ, വാക്കർ തുടങ്ങിയവയാണ് രോഗികൾക്ക് നൽകുന്നത്. വിതരണോദ്ഘാടനം കോർപറേഷൻ കൗൺസിലർ ഫെനിഷ കെ. സന്തോഷ് നിർവഹിച്ചു. ഡോ. സെയ്ദ് സൽമ ഫൗണ്ടേഷൻ ഓഫിസ് താക്കോൽ കൈമറ്റം കൗൺസിലർ ടി.കെ. ചന്ദ്രൻ നിർവഹിച്ചു. ചടങ്ങ് പ്രഫ. കുര്യാക്കോസ് വട്ടമറ്റം ഉദ്ഘാടനം ചെയ്തു. കോൺഫെഡറേഷൻ ഓഫ് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് പി.എച്ച് താഹ അധ്യക്ഷത വഹിച്ചു. കോ-ഓർഡിനേറ്റർ പി. ഷംസുദ്ദീൻ സ്വാഗതവും കൺവീനർ സി. പ്രദീഷ് കുമാർ നന്ദിയും പറഞ്ഞു.