കൊയിലാണ്ടി: കീഴരിയൂർ ഗ്രാമപഞ്ചായത്ത് ശ്രീ വാസുദേവ ആശ്രമ ഹയർ സെക്കൻ്ററി സ്കൂളിൽ സജ്ജമാക്കിയ കോവിഡ്-19 ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററിലേക്ക് സംസ്കാര നമ്പ്രത്ത്കര അവശ്യസാധനങ്ങൾ നൽകി. സംസ്കാര നമ്പ്രത്ത്കര പ്രസിഡന്റ് സിദ്ദിഖ് ,സെക്രട്ടറി രഞ്ജിത്, സോജ്, ദേവാനന്ദ് തുടങ്ങിയവരിൽ നിന്ന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷാജഹാൻ, നോഡൽ ഓഫീസർ വിപിൻദാസ് എന്നിവർ ചേർന്ന് സാധനങ്ങൾ സ്വീകരിച്ചു.