
തിരുവമ്പാടി :
കിടപ്പുരോഗികളെയും നിർധന കുടുംബങ്ങളെയും സന്ദർശിച്ച് ആശ്വാസമേകുന്നതിനും അവർക്ക് സഹായം എത്തിക്കുന്നതിനും വേണ്ടി ടീംസ് ഓഫ് നെല്ലാനിച്ചാൽ ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച സ്നേഹ സന്ദേശ യാത്ര തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ ഫ്ലാഗ് ഓഫ് ചെയ്തു.
അതോടൊപ്പം പാവപ്പെട്ട രോഗികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ വീടുകളിൽ ബാക്കിവരുന്ന കാലാവധി കഴിയാത്ത മരുന്നുകൾ ശേഖരിച്ച് പാലിയേറ്റീവിനും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിനും നൽകുവാൻവേണ്ടി വിവിധ ഇടങ്ങളിൽ സ്ഥാപിക്കുന്ന മെഡിസിൻ ബോക്സിന്റെ ഉദ്ഘാടനം പുന്നക്കൽ പി കെ എൽ മെഡിക്കൽസിൽ നടത്തി.
ചടങ്ങിൽ ബോണി ജേക്കബ് അഴകത്ത് സ്വാഗതം ആശംസിച്ചു. ടീംസ് ഓഫ് നെല്ലാനിച്ചാൽ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ബിനു വടയാറ്റുകുന്നേൽ അധ്യക്ഷത വഹിച്ചു.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ മുഖ്യാതിഥിയായിരുന്നു.തിരുവമ്പാടി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ അപ്പു കോട്ടയിൽ, ഏഴാം വാർഡ് മെമ്പർ ഷൈനി ബെന്നി, സൊസൈറ്റി രക്ഷാധികാരി ജോസ് സക്കറിയാസ് അഴകത്ത്, പ്രീതി രാജീവ്, സിബി വെട്ടിക്കാട്ടിൽ ആശംസകൾ അറിയിച്ചു. ജലീൽ ഉള്ളാടൻ നന്ദി പ്രസംഗം നടത്തി.