KERALAlocaltop news

അമിത്ഷായുടെ വാക്കുകൾ സംഘപരിവാറിൻ്റെ ഹിഡൻ അജണ്ട : ആർ ജെ ഡി

മുക്കം. (കോഴിക്കോട്) സംഘപരിവാർ രാഷ്ട്രീയത്തിന്റെ ഹിഡൻ അജണ്ടയാണ് അമിത് ഷായുടെ വാക്കുകളിലൂടെ പുറത്തുവന്നതെന്ന് ആർ ജെ ഡി ദേശീയ സമിതി അംഗം പി എo തോമസ് മാസ്റ്റർ പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യാവകാശം ഭരണഘടന ഉറപ്പു നൽകുന്ന രാജ്യത്ത് ദളിതർക്കും അധസ്ഥിത വിഭാഗത്തിനും വേണ്ടി സംസാരിക്കുന്നവർക്കും എതിരായ നീക്കങ്ങൾ ഇന്ത്യൻ ജനത അംഗീകരിക്കില്ല. മനുസ്മൃതിയിൽ അധിഷ്ഠിതമായ ചാതുർവർണ്യ വ്യവസ്ഥ രാജ്യത്ത് നടപ്പിലാക്കാനുള്ള പരീക്ഷണങ്ങളാണ് ഇതിലൂടെ ആർഎസ്എസ് നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ഇന്ത്യൻ ഭരണഘടനാ ശില്പി ഡോക്ടർ ബി ആർ അംബേദ്കർ അപമാനിച്ച കേന്ദ്രമന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരെ മുക്കം ടൗണിൽ ആർജെഡി തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡണ്ട് ടാർസൻ ജോസ് കോക്കാപ്പിള്ളിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വിൽസൺ പുല്ലുവേലി, കിസാൻ ജനത സംസ്ഥാന ജനറൽ സെക്രട്ടറി ജോൺസൺ കുളത്തുങ്കൽ, ജില്ലാ കമ്മിറ്റി അംഗം ഗോൾഡൻ ബഷീർ, ഷെറീന സുബൈർ , മണ്ഡലം നേതാക്കളായ എ പി മോയിൻ, ടി പി റഷീദ്, മുഹമ്മദ് പുളിക്കൽ,ഹമീദ് ആറ്റുപുറം, ജോസുകുട്ടി പുളിക്കതടം ,മനോജ് മൂത്തേടം സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close