
കോഴിക്കോട് : ഹണിട്രാപ്പിൽ പെടുത്തി ക്വട്ടേഷൻ സംഘം നടക്കാവിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ നടക്കാവ് പോലീസ് സാഹസീകമായി മോചിപ്പിച്ചു.
വെള്ളി പുലർച്ചെയാണ് സംഭവം. യുവാവിനെ വിളിച്ചുവരുത്തിയ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു നടത്തിയ അന്വഷണത്തിലാണ് യുവാവിനെ നിലമ്പൂരിൽ നിന്ന് മോചിപ്പിച്ചത്. യുവതിയിൽ നിന്ന് കിട്ടിയ വിവരമനുസരിച് നടക്കാവ് ഇൻസ്പെക്ടർ എൻ. പ്രജീഷിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് വാഹനം പിന്തുടർന്ന് യുവാവിനെ മോചിപിച്ചത്. ഗുണ്ടാ സംഘത്തെ പിടി കൂടി വിശദമായി ചോദ്യം ചെയ്യുന്ന
നടക്കാവ് സ്വദേശിയായ യുവതി വിളിച്ചതനുസരിച്ചാണ് യുവാവ് പ്രദേശത്ത് എത്തിയത്. ഉടനെ മറ്റൊരുസംഘം യുവാവിനെ പിടിച്ചുകൊണ്ടുപോകുകയായിരുന്നു. യുവാവിന്റെ ബഹളം കേട്ട പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസ് എത്തിയത്.
ഇന്നോവയിൽ എത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയതെന്ന് സിസിടിവി പരിശോധനയിൽ വ്യക്തമായിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് തട്ടിക്കൊണ്ടുപോകൽ അരങ്ങേറിയത്.




