
കോഴിക്കോട് : കാളാണ്ടിത്താഴം ദർശനം സാംസ്കാരിക വേദി ലോക ഹൃദയാരോഗ്യദിനാഘോഷം സംഘടിപ്പിച്ചു. കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ഹൃദ്രോഗ വിഭാഗം പ്രൊഫസറും കാർഡിയോ വാസ്കുലാർ തൊറാക്സിക് സർജറി വകുപ്പ് തലവനുമായ ഡോ. എസ്. രാജേഷിനെ ദർശനം മുഖ്യരക്ഷാധികാരി എം.എ. ജോൺസൺ പൊന്നാട ചാർത്തി ആദരിച്ചു. പ്രസിഡൻ്റ് പി. സിദ്ധാർത്ഥൻ മെമെൻ്റോ കൈമാറി. ദർശനം വനിതാവേദി വൈസ് ചെയർപേഴ്സൺ ശശികലമഠത്തിൽ ജൈവ ഉപഹാരം കൈമാറി. വൈസ് പ്രസിഡൻ്റ് സി.പി. ആയിഷബി, ജോയിൻ്റ് സെക്രട്ടറി പി.ജസിലുദീൻ, 30 -ാം വാർഷിക സംഘാടക സമിതി ഭാരവാഹികളായ വി. ഹരികൃഷ്ണൻ ( പ്രോഗ്രാം), പി.ടി. സന്തോഷ് കുമാർ ( ഫിനാൻസ്), എം. കെ. അനിൽകുമാർ, മിനി ജോസഫ്, കെ.പി. മോഹൻദാസ്, സലൂജ് ഹൗസിംഗ് ബോർഡ്, പ്രചാരണ കമ്മിറ്റി ചെയർമാൻ പി.എസ്. സെൽവരാജ്, മോഹൻദാസ്
മ0ത്തിൽ എന്നിവർ സംബന്ധിച്ചു. പ്രൊഫ. (ഡോ.) എസ്.രാജേഷ് ഈ വർഷത്തെ ഹൃദയ ദിനവിഷയത്തിൻ്റെ പ്രാധാന്യം വിശദീകരിച്ചു സംസാരിച്ചു.




