കോഴിക്കോട് : കോഴിക്കോട് നഗരത്തിലെ സർക്കാർ സ്കൂൾ പ്രിൻസിപ്പൽ സഹപ്രവർത്തകയായ അധ്യാപികയെ അപമാനിക്കാൻ ശ്രമിച്ചതായി പരാതി. ഗസ്റ്റ് ലക്ചററായ അധ്യാപിക അവിവാഹിതയാണ്. ജനുവരി ഒന്നിനായിരുന്നു കേസിന് ആസ്പദമായ സംഭവം. മന്നം ജയന്തി അവധി ദിവസമായ രണ്ടിന് അധ്യാപികയെ ഫോണിൽ വിളിച്ച് സ്കൂളിലേക്ക് വരുത്താനുള്ള ശ്രമം നടത്തുകയായിരുന്നു. എന്നാൽ, സ്കൂളിൽ പോയില്ല. വൈസ് പ്രിൻസിപ്പനോട് ചോദിച്ചപ്പോൾ ആരും വരില്ലന്ന മറുപടി ലഭിച്ചതിനാലാണ് അധ്യാപിക പോകാതിരുന്നത്. ഇതിൽ ക്ഷുഭിതനായ പ്രിൻസിപ്പൽ മൊബൈൽഫോണിലൂടെ മോശമായി സംസാരിച്ചുവെന്നാണ് പരാതി. അധ്യാപിക വ്യാഴാഴ്ച സിറ്റി വനിതാ പോലീസ് സ്റ്റേഷനിലെത്തി പരാതിനൽകി. അധ്യാപികയുടെ മൊഴിയിൽ അന്ന് കേസെടുക്കുകയും ചെയ്തു. പരാതിയുമായി ബന്ധപ്പെട്ട കൂ ടുതൽ തെളിവുകൾ ശേഖരി ക്കാനായി സൈബർ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. വനിതാ എസ്.ഐ. കെ.കെ. തുളസിക്കാ ണ് അന്വേഷണച്ചുമതല. പ്രിൻസിപ്പൽ ഇൻചാർജ് ആയ അധ്യാപകനെ ഉടൻ അറസ്റ്റ് ചെയ്തേക്കും. സ്ഥലം മുൻ എം എൽ എ യുടെ പ്രയത്നത്തിൽ അടുത്ത കാലത്ത് ഉന്നത നിലയിലേക്ക് ഉയർന്നതാണ് ഈ സർക്കാർ സ്കൂൾ .
Related Articles
Check Also
Close-
കേന്ദ്രനയങ്ങൾക്കെതിരെ ആദായനികുതി ഓഫീസ് ധർണ്ണ
November 27, 2024