
കോഴിക്കോട് : നഗര മധ്യത്തിൽ പട്ടാളപ്പള്ളിയോട് ചേർന്ന മുഴുവൻ പെട്ടികടകളും ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ്. ആവശ്യപ്പെട്ടു. പ്രശ്നത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ട് സ്വാഗതാർഹമാണ്. കുറ്റിച്ചിറ സ്വദേശികളായ ദമ്പതികൾ ഈ കവലയിൽ വച്ചാണ് അപകടത്തിൽ പെട്ട് മരിച്ചത്. സംഭവം നഗരത്തെ നടുക്കിയതാണ്. ഇത് സംബന്ധിച്ച പ്രശ്നം കോർപറേഷൻ കൗൺസിൽ യോഗത്തിൽ എസ്.കെ.അബൂബക്കർ അവതരിപ്പിച്ചപ്പോൾ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നൽകിയ ഭരണസമിതി ഇപ്പോഴും വർഷം കഴിഞ് മനുഷ്യാവകാശ കമ്മീഷനെ ഭയന്നാണ് നടപടി എടുക്കാൻ തയാറായത്. സി.ഐ.ടി.യു നേതാവിന്റെതാണീ പെട്ടിക്കട.. കോർപറേഷൻ വെൻഡിംഗ് കമ്മിറ്റി അംഗമായ നേതാവിന് കൗൺസിലിന്റെ മുകളിലാണോസ്വാധീനം… അധികൃതർ മൗനത്തിലാണ്. മറ്റ് പെട്ടിക്കടകളും കവലയിൽ നിന്ന് നീക്കണമെന്നും ഇതിനയി മനുഷ്യാവകാശ കമീഷൻ ശയ്യുതമായി ഇടപെടണമെന്നും യു.ഡി.എഫ് കൗൺസിൽ പാർട്ടി നേതാക്കളായ കെ.മൊയ്തീൻ കോയയും എസ്.കെ.അബൂബക്കറും ആവശ്യപ്പെട്ടു…