ഒളവണ്ണ : തദ്ദേശ സ്വയം ഭരണ തെരെത്തെടുപ്പിൽ എസ്ഡിപിഐ വൻ മുന്നേറ്റം നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി പറഞ്ഞു. ഒളവണ്ണ പഞ്ചായത്തിലെ ഒന്നാം ഘട്ട സ്ഥാനാർത്ഥി പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവേചനമില്ലാത്ത വികസനത്തിന് യുഡിഎഫിനും , എൽ ഡി എഫിനും , ബി ജെ പി ക്കും ബദലായി എസ് ഡി പി ഐ ജനപക്ഷ പ്രതീക്ഷയായി മാറിയെന്നും, അടിസ്ഥാന വികസനത്തിന് അഴിമതി രഹിത ഭരണ സംവിധാനത്തിന് ജനങ്ങൾ വൻ വിജയം നൽകുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ജില്ല സെക്രട്ടറി വാഹിദ് ചെറുവറ്റ വിഷയാവതരണം നടത്തി. കുന്ദമംഗലം മണ്ഡലം സെക്രട്ടറി ടി.ബഷീർ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡൻറ് റഫീഖ് കള്ളിക്കുന്ന് അധ്യക്ഷത വഹിച്ചു. കെ.വി ജമീല ടീച്ചർ (വിമൻ ഇന്ത്യ മൂവ്മെൻറ്), ഹുസൈൻ മണക്കടവ് (ഇന്ത്യൻ സോഷ്യൽ ഫോറം) പി. ഹനീഫ ( പോപുലർ ഫ്രണ്ട്) മുഹമ്മദ് അസ്ലം (കാംപസ് ഫ്രണ്ട്) ആശംസകൾ നേർന്നു. പഞ്ചായത്ത് സെക്രട്ടറി ഹുസൈൻ ഇരിങ്ങല്ലൂർ സ്വാഗതവും അൻവർ ഹുസൈൻ നന്ദിയും പറഞ്ഞു. ഒന്നാം ഘട്ടത്തിൽ വിവിധ വാർഡുകളിൽ അബ്ദുൽ സലീം (7), റഹീസ് പി.എം (8) ശെരീഫ് (18)റുബീന (17), ഫിർഷാദ് (19) എന്നിവരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചു.
Related Articles
Check Also
Close-
ജില്ലയില്‍ 734 പേര്‍ക്ക് കോവിഡ് രോഗമുക്തി 814
December 2, 2020