
കോഴിക്കോട്: പത്രപ്രവർത്തക പെൻഷൻ 15,000 രൂപയാക്കി വർധിപ്പിക്കണമെന്നും ഫോറത്തിന്റെ ആരോഗ്യ രക്ഷാ പദ്ധതിയിലേക്ക് 25 ലക്ഷം രൂപ നൽകണമെന്നും ഗൂഗിൾ മീറ്റ് വഴി ഇന്നലെ ചേർന്ന സീനിയർ ജേണലിസ്റ്റ് സ് ഫോറം -കേരള സംസ്ഥാന കമ്മിറ്റി യോഗം സംസ്ഥാന സർക്കാരിനോടാവശ്യപ്പെട്ടു.
മൂന്ന് വർഷമായി പെൻഷൻ തുക വർധിപ്പിച്ചിട്ടില്ലെന്ന് യോഗം അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു. മുതിർന്നപത്രപ്രവർത്തകർക്ക് ചികിത്സഉറപ്പ് വരുത്തേണ്ടത് സർക്കാരിന്റെ കൂടി ഉത്തരവാദിത്തമാണെന്ന നിലയ്ക്ക്, മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പദ്ധതിയിൽ സർക്കാരിന്റെ പങ്കാളിത്തം അനിവാര്യമാണ്.
പ്രസിഡന്റ് അഡ്വ. വി. പ്രതാപചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഫോറം സംസ്ഥാന സെക്രട്ടറിയായിരുന്ന തോമസ് ആന്റണി, ഒ കെ. തൂണേരി, എം. എസ്. മണി, രാജൻ പാലക്കാട്, വി. ആർ. ഗോവിന്ദനുണ്ണി, സി. എ. മനോഹരൻ, ഐസക് അറക്കൽ, എം.പി. വീരേന്ദ്രകുമാർ, സുധീർ ഡാനിയേൽ, തൈക്കാട് രാജേന്ദ്രൻ, രാമചന്ദ്രൻ (കോഴിക്കോട്), പി.കെ. സുകുമാരൻ, എസ്. ശ്രീകാന്ത്, ഉമ്മൻ എ. നൈനാൻ, എൻ. ജ്യോതിഷ് നായർ, ഐസക് പിലാത്തറ, സി. ശങ്കർ, എൻ. രാജേഷ്, സി.കെ. സുനിൽകുമാർ, ആർ. പി. യാദവ് എന്നിവരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. തോമസ് ആന്റണിയുടെ നിര്യാണത്തെത്തുടർന്ന് ഒഴിവ് വന്ന സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് പി. ആർ. ദേവദാസിനെ തെരഞ്ഞെടുത്തു. ടി.ശശിമോഹൻ(തിരുവനന്തപുരം), സന്തോഷ് എസ്. കുമാർ, ഡി. വേണുഗോപാൽ, കല്ലട ഷൺമുഖൻ(കൊല്ലം), തോമസ് ഗ്രിഗറി(ആലപ്പുഴ), ഡോ. നടുവട്ടം സത്യശീലൻ, തേക്കിൻകാട് ജോസഫ്, പി.പി. മുഹമ്മദ് കുട്ടി, പി.സി. സതീഷ്( സേതു), വർഗീസ് കോയ്പള്ളിൽ, പഴയിടം മുരളി, ജി. ഗോപാലകൃഷ്ണൻ നായർ(കോട്ടയം), ജെയിംസ് പന്തക്കൽ(ഇടുക്കി), ആർ.എം.ദത്തൻ, മുഹമ്മദ് സലിം, സുനിൽ മനയിൽ(എറണാകുളം), ഡോ. ടി.വി. മുഹമ്മദലി, അലക്സാണ്ടർ സാം, വി. സുരേന്ദ്രൻ, എൻ. ശ്രീകുമാർ(തൃശൂർ), കോട്ടക്കൽ ബാലകൃഷ്ണൻ( മലപ്പുറം), സി.എം. കൃഷ്ണ പണിക്കർ, എം. ബാലഗോപാലൻ, കെ.പി. വിജയകുമാർ(കോഴിക്കോട്), അബ്ദുൾ അസീസ്(വയനാട്), എം.വി. രവീന്ദ്രൻ(കണ്ണൂർ), വി.വി.പ്രഭാകരൻ(കാസർകോട്) എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
പട്ടത്താനം ശ്രീകൺoൻ, മുഹമ്മദ് സലിം, ടി.ശശി മോഹൻ, എൻ. ശ്രീകുമാർ, സി.എം. കൃഷ്ണ പണിക്കർ, വി.വി. പ്രഭാകരൻ, കോട്ടക്കൽ ബാലകൃഷ്ണൻ, ആർ.എം. ദത്തൻ, തോമസ് ഗ്രിഗറി, എം. ബാലഗോപാലൻ, നടക്കാവ് മുഹമ്മദ് കോയ, ഡോ. ടി.വി. മുഹമ്മദലി, കെ.പി. വിജയകുമാർ, വർഗീസ് കോയ്പള്ളിൽ, പഴയിടം മുരളി, സന്തോഷ് എസ്. കുമാർ, സേതു, എം.വി.രവീന്ദ്രൻ എന്നിവർ ചർചയിൽ പങ്കെടുത്തു. സെക്രട്ടറിമാരായ ആർ.എം. ദത്തൻ സ്വാഗതവും നടക്കാവ് മുഹമ്മദ് കോയ നന്ദിയും പറഞ്ഞു,




