കോഴിക്കോട് : സീറോ മലബാർ സഭയിൽ വർഷങ്ങളായി പിന്തുടർന്നു വരുന്ന ജനാഭിമുഖ കുർബാന രീതി അട്ടിമറിച്ച് പൃഷ്ഠാഭിമുഖ കുർബാന രീതി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ച് കാത്തലിക് ലേമെൻസ് അസോസിയേഷൻ സമർപ്പിച്ച ഹർജി കോഴിക്കോട് രണ്ടാം മുൻസിഫ് കോടതി ഫയലിൽ സ്വീകരിച്ചു. എതിർ കക്ഷികളായ മേജർ ആർച്ച്ബിഷപ് മാർ ജോർജ് ആലഞ്ചേരി, താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി എന്നിവർ നവംബർ 17 ന് ഹാജരാകണം എന്നാവശ്യപ്പെട്ട് കോടതി നോട്ടീസ് അയച്ചു. കാത്തലിക് ലേമെൻസ് അസോസിയേഷൻ കേന്ദ്ര കമ്മറ്റി ജനറൽ സെക്രട്ടറി എം.എൽ ജോർജ് മാളിയേക്കൽ, കേന്ദ്ര കമ്മറ്റിയംഗം ടി.ജെ. വർഗീസ് തിരൂർ എന്നിവരാണ് മുൻസിഫ് കോടതിയിൽ 485/21 നമ്പറിൽ പബ്ലിക്കേഷൻ ഇഞ്ചക്ഷൻ ആന്റ് ഡിക്ലറേഷൻ ഹർജി ഫയൽ ചെയ്തത്. പ്രാരംഭവാദം കേട്ടതിനു ശേഷമാണ് കോടതി എതിർകക്ഷികൾക്ക് നോട്ടീസയച്ചത്. നിലവിൽ തുടരുന്ന ജനാഭിമുഖ കുർബാനയർപ്പണ രീതി നവംബർ 28 മുതൽ മാറ്റി, സുവിശേഷ വായനക്ക് ശേഷം പൃഷ്ഠാഭിമുഖമാക്കാനുള്ള മെത്രാൻസിനഡ് തീരുമാനത്തിനെതിരെയാണ് ഹർജി. ഒരു വിഭാഗം വിശ്വാസികളുടെയും , വൈദികരുടേയും ശക്തമായ എതിർപ്പ് നിലനിൽക്കെ, ഏകപക്ഷീയമായി തീരുമാനം അടിച്ചേൽപ്പിക്കുന്നത് ഉത്തരവ് മൂലം തടയണമെന്നാണ് ഹർജിയിലെ ആവശ്യം’ മെത്രാൻ സമിതിയുടെ ഏകപക്ഷീയ തീരുമാനം അസ്ഥിരപ്പെടുത്തണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.
Related Articles
June 18, 2024
128
കോഴിക്കോട് രണ്ട് കോടിയുടെ മയക്കു മരുന്ന് പിടികൂടിയ സംഭവം : രണ്ടാമൻ കുമളിയിൽ പിടിയിൽ
September 22, 2024
139
ഇൻഷുറൻസ് പരീരക്ഷയ്ക്ക് 24 മണിക്കൂർ ആശുപത്രിവാസം വേണമെന്ന വ്യവസ്ഥ നിയമവിരുദ്ധമെന്ന് എറണാകുളം ഉപഭോക്തൃ കോടതി
Check Also
Close-
ബേപ്പൂർ ഹാർബർ വിഷയങ്ങൾ മന്ത്രി അവലോകനം ചെയ്തു
August 3, 2021