കോഴിക്കോട് : സ്ത്രീത്വത്തെ അപമാനിക്കുന്ന വിവാദ പരാമർശം പ്രതിപക്ഷ നേതാവ് പിൻവലിച്ച് പൊതു സമൂഹത്തോട് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ കോഴിക്കോട് ജില്ല മാതൃകം വിദ്യാർത്ഥിനി സബ് കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു. വിദ്യാർത്ഥിനികൾ ചെന്നിത്തലയുടെ കോലവും കത്തിച്ചു. പരിപാടി എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എം.ജി അലൈഡ പ്രസംഗിച്ചു. പീഡിതാക്കളോട് ചേർന്ന് നിൽക്കുന്ന മാനസികാവസ്ഥയാണ് ചെന്നിത്തലയുടേതെന്നും ഇത്തരം സ്ത്രീ വിരുദ്ധരുടെ പരാമർശങ്ങൾക്കെതിരെ കേരളം ഒറ്റക്കെട്ടായ് അണിനിരക്കണമെന്നും അലൈഡ പറഞ്ഞു. ജില്ല കമ്മിറ്റി അംഗം ഹിബ സുലൈമാൻ സ്വാഗതം പറഞ്ഞു. മാതൃകം ജില്ല കമ്മിറ്റി അംഗം മേഘ ശ്രീജിത്ത് അധ്യക്ഷയായി. ജില്ലയിലെ ഇരുന്നൂറോളം ഏരിയ – ലോക്കൽ കേന്ദ്രങ്ങളിൽ എസ്എഫ്ഐ ചെന്നിത്തലയുടെ കോലം കത്തിച്ചു.