
കോഴിക്കോട് : വിവേകാനന്ദ ട്രാവല്‍സിന്റെ ഈ വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടന യാത്രക്ക് നാളെ (15) തുടക്കമാവും. കോഴിക്കോടു നിന്നും കണ്ണൂരില്‍ നിന്നുമാണ് നാളെ യാത്രക്ക് തുടക്കം കുറിക്കുന്നത്.
കാഞ്ഞങ്ങാട്, കണ്ണൂര്‍, ചെറുകുന്ന്, കൂത്തുപറമ്പ്, പേരാവൂര്‍, വടകര, തൊട്ടില്‍പ്പാലം,പേരാമ്പ്ര, കോഴിക്കോട്, മുക്കം, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, പുല്‍പ്പള്ളി, ചീരാല്‍, അമ്പലവയല്‍, നിലമ്പൂര്‍ മഞ്ചേരി, ഗുരുവായൂര്‍, തൃശൂര്‍, എറണാകുളം എന്നീ സ്ഥലങ്ങളില്‍ നിന്ന് മണ്ഡലകാലം മുതല്‍ ശബരിമല തീര്‍ത്ഥാടന യാത്രകള്‍ പുറപ്പെടും.
ഭക്ഷണം. താമസം, അഭിഷേകം, പ്രസാദ സൗകര്യം എന്നിവകളോടെയാണ് യാത്ര പതിവുപോലെ സംഘടിപ്പിച്ചിരിക്കുന്നത്. ക്ഷേത്ര ദര്‍ശനങ്ങള്‍ നടത്തിയുള്ള മൂന്നു ദിവസത്തെ യാത്രയും രണ്ടു ദിവസത്തെ നേരിട്ടുള്ളയാത്രയും ഒരുക്കിയിട്ടുണ്ട്. എ.സി, നോണ്‍എ.സി എയര്‍ ബസുകളും, ലക്ഷ്വറി യാത്രക്കായി ഭാരത് ബെന്‍സ്, വോള്‍വോ, സ്‌കാനിയ ബസുകളും ശബരി മലയാത്രക്ക് ലഭ്യമാണ്.