
അബുദാബി: യുഎഇയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു. വയനാട് തൃക്കൈപ്പറ്റ തെങ്ങനാമോളോത്ത് ജിതിൻ വർഗീസ് ആണ് മരിച്ചത്. 29 വയസ്സായിരുന്നു. താമസ സ്ഥലത്ത് അവശ നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ചികിത്സയിൽ കഴിയവെയാണ് മരണം. അബുദാബിയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. മേപ്പാടി പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.വി കുഞ്ഞിന്റെയും വാഴവറ്റ എ.യു.പി സ്കൂൾ അധ്യാപികയായ ലിസിയുടെയും മകനാണ്. സഹോദരി – ചിഞ്ചു അജി. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.