കോഴിക്കോട്: ലഹരിക്കെതിരെ കോഴിക്കോട്സിറ്റി പോലീസും കോൺഫെഡറേഷൻ ഓഫീസർ അസോസിയേഷൻസ് ചേവായൂരും സംയുക്തമായി ഒരുക്കിയ ഷോർട്ട് ഫിലിം ‘എന്റെ മോൻ അത് ചെയ്യില്ല സാർ’ പ്രദർശനോദ്ഘാടനം മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു. ലഹരിമുക്ത കേരളമാണ് സർക്കാറിന്റെ ലക്ഷ്യമെന്നും ഇതിനായി സമൂഹം കൈകോർക്കണമെന്നും മന്ത്രി പറഞ്ഞു. കവി പി. കെ. ഗോപി മുഖ്യപ്രഭാഷണം നിർവഹിച്ചു. ലഹരി എവിടെ നിന്നാണ് വരുന്നത് എന്നറിയാതെ എങ്ങനെ പോരാട്ടം നടത്തുമെന്ന് അദ്ദേഹം ചോദിച്ചു. കോൺഫെഡറേഷൻ ഓഫ് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് പി.എച്ച് താഹ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച പി.എം. ഫയാസ്( ക്രസന്റ് ഫുട്ബാൾ അക്കാദമി), എ.എസ് .ഐ മിനി ( ഇൻറർനാഷനൽ ഗോൾഡ് മെഡൽ ജേതാവ് പഞ്ചഗുസ്തി ), ധനീഷ് എം.സി (ചേവായൂർ പോലീസ്, നാഷണൽ വെള്ളി മെഡൽ ജേതാവ് പഞ്ചഗുസ്തി), എം.ആർ രമ്യ(ചേവായൂർ പൊലീസ്, ജീവകാരുണ്യ പ്രവർത്തനം ) എന്നിവർക്ക് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉപഹാരങ്ങൾ നൽകി. വാർഡ് കൗൺസിലർമാരായ ടി.കെ. ചന്ദ്രൻ, ഫെനിഷ കെ. സന്തോഷ്, അസി. പൊലീസ് കമീഷണർ കെ. സുദർശൻ, ഗായിക സിബല്ല സദാനന്ദൻ, എസ്. എച്ച്. ഒ കെ.കെ. ബിജു, അഡ്വ. കെ. പുഷ്പാംഗദൻ, പി. എസ്.എം പ്രസിഡന്റ് ഗണേഷ് ഉള്ളൂർ, എൻ.ജി.ഒ ക്വാർട്ടേഴ്സ് ഹയർസെക്കന്ററി പ്രിൻസിപ്പൽ പി.പി. റഷീദ് അലി തുടങ്ങിയവർ സംസാരിച്ചു. ഷോർട്ട് ഫിലിം സംവിധായകൻ സി. പ്രദീഷ് കുമാർ സ്വാഗതവും വി.ആർ. സത്യേന്ദ്രനാഥ് നന്ദിയും പറഞ്ഞു. തുടർന്ന് ഗായകരായ ഷാജഹാൻ, അമീർ അമ്മോത്ത് എന്നിവരുടെ നേതൃത്വത്തിൽ സംഗീതവിരുന്ന് അരങ്ങേറി. സി. പ്രദീഷ് കുമാർ രചനയും സംവിധാനവും നിർവഹിച്ച സിനിമയുടെ കാമറ ശശി കാവുംമന്ദമാണ് നിർവഹിച്ചത്. പി.എച്ച് താഹയാണ് നിർമാണം. എം.എം. മഠത്തിൽ, അടിമാലി രാജൻ, നിദിന്യ തുടങ്ങിയവർ വേഷമിടുന്നു.
Related Articles
Check Also
Close-
മയക്കു മരുന്നുമായി യുവാവ് അറസ്റ്റിൽ
November 25, 2020