KERALAlocaltop news

ഷട്ടിൽ ടൂർണമെൻ്റ്

തിരുവമ്പാടി :ഗ്രാമപഞ്ചായത്ത് കേരളോത്സവം 2025 ഷട്ടിൽ ടൂർണമെന്റ് നടത്തി.
കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും തിരുവമ്പാടി ഗ്രാമപഞ്ചായത്തും അലൈൻസ് ഇന്റർനാഷണൽ തിരുവമ്പാടി ചാപ്റ്ററും സംയുക്തമായി കേരളോത്സവം 2025 ഷട്ടിൽ മത്സരങ്ങൾ നടത്തി.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ബിന്ദു ജോൺസൺ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  റംലാ ചോലക്കൽ, വാർഡ് മെമ്പർ ഷൗക്കത്തലി എന്നവർ സന്നിഹിതരായിരുന്നു.

അലൈൻസ് ക്ലബ് പ്രസിഡന്റ് അമൽ സെബാസ്റ്റ്യൻ, സെക്രട്ടറി ജഫ്രീൻ ജോസ്, കെ ടി സെബാസ്റ്റ്യൻ, റോബർട്ട് നെല്ലിക്ക തെരുവിൽ, അനീഷ് എ ഹാം പ്രസംഗിച്ചു.
ഒ പി തോമസ്, ബോണി ജേക്കബ് അഴകത്ത് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
ഡബിൾസ് മത്സരത്തിൽ അലൻ, ജവാദ് ടീം വിജയികളായി.
അജിൻ, ഷമീർ ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി
സിംഗിൾസ് മത്സരത്തിൽ അലൻ വിജയിച്ചു. ജവാദ് രണ്ടാം സ്ഥാനം നേടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close