
കോഴിക്കോട് : പി . വി എസ്
സൺ റൈസ് ആശുപത്രിയും കുറ്റിച്ചിറ സിയെസ്കൊ വനിതാ വിങ്ങിന്റെയും സംയുക്താഭിമുഖ്യത്തിൽ ആശുപത്രിയിൽ വെച്ച് ഗർഭാശയ രോഗനിർണയ ക്യാമ്പും BLS ക്ലാസും സംഘടിപ്പിച്ചു. മാനേജിങ് ഡയറക്ടർ ഡോ. ,ജൈകിഷ് ജയരാജ് ഉൽഘാടനം നിർവഹിച്ചു. സിയെസ്കൊ വനിതാ വിങ് കോർഡിനേറ്റർ സന്നാഫ് പാലക്കണ്ടി മുഖ്യ പ്രഭാഷണം നടത്തി. സിയെസ്കൊ വനിതാവേദി സെക്രട്ടറി സാബിറ മേലെക്കണ്ടി അധ്യക്ഷത വഹിച്ചു. മുൻ സെക്രട്ടറി സി.വഹിദ എന്നിവർ സംസാരിച്ചു
ഡോ. സന്ധ്യാ, ഡോ. ധന്യ ഷേണായ്,ഡോ. വിനീത് അരവിന്ദ് . എന്നിവർ ക്ലാസ്സ് എടുത്തു.
പി. വി എസ് പബ്ലിക് റിലേഷൻ മാനേജർ
എൻ എം യാസിർ സ്വാഗതവും സിയെസ്കൊ വനിതാ വേദി ട്രഷറർ പി. വി മക്സുറത്ത് നന്ദിയും പറഞ്ഞു




