കൂമ്പാറ – കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കൂമ്പാറയിൽ അറവ് മാലിന്യ പ്ലാൻ്റ് ആരംഭിക്കാനുള്ള നീക്കത്തിൽ നിന്ന് ബന്ധപ്പെട്ടവർ പിൻമാറണമെന്ന് രാഷ്ട്രിയ ജനതദൾ കൂമ്പാറ മേഖല കമ്മിറ്റി ആവശ്യപെട്ടു.കൂടരഞ്ഞി പഞ്ചായത്തിലെ വഴിക്കടവിൽ ആരംഭിക്കാനിരുന്ന മാലിന്യ പ്ലാൻ്റ് ജനകിയ സമരത്തെ തുടർന്ന് സ്ഥലത്ത് സ്ഥാപിക്കാനാവത്തതിനാലാണ് കൂമ്പാറയിൽ മാറ്റിസ്ഥാപിക്കാൻ ഉടമസ്ഥർ ശ്രമങ്ങൾ ആരംഭിച്ചിരിക്കുന്നത്.ഈ ശ്രമത്തെ പ്രദേശത്തെ ജനങ്ങളെ അണിനിരത്തി ജനകിയ പ്രക്ഷോഭത്തിന് നേതൃതം നൽക്കുന്നതിന് യോഗം തീരുമാനിച്ചു യോഗത്തിൽ വിൽസൺ പുല്ലു വേലിൽ അധ്യക്ഷത വഹിച്ചു.,,ജോൺസൺ കുളത്തിങ്കൽ, ജോളി പൈക്കാട്ട്, സിജോ പാറമ്പുഴ, ജോയി പുതിയ പറമ്പിൽ, ജിൻസ് ഇടമന ശേരി ടോമി കുരിക്കാട്ടിൽ വിത്സൻ പാലയ്ക്കത്തടത്തിൽ ജയിംസ് ചാലപ്പുറത്ത് തുടങ്ങിയവർ പ്രസംഗിച്ചു. ‘