കോഴിക്കോട്: മിഠായിത്തെരുവിൽ തീപിടുത്തമുണ്ടായ പ്രദേശം പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് സന്ദർശിച്ചു. പോലിസും ഫയർഫോഴ്സും ജനങ്ങളും സമയോജിതമായി സദാസമയം തീർത്ത പ്രതിരോധം തീപിടുത്തം നിയന്ത്രിക്കുന്നതിന് സഹായകമായെന്ന് മന്ത്രി പറഞ്ഞു.
ഇതിനുമുൻപും മിഠായി തെരുവിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. ഇക്കാര്യത്തിൽ ശാശ്വതമായ പരിഹാരം വേണം. അശാസ്ത്രീയമായും നിയമവിരുദ്ധമായും എന്തെങ്കിലുമുണ്ടോ എന്നത് പരിശോധിച്ചു നിലപാട് എടുക്കും. തീപിടുത്തം ഉണ്ടായതിന്റെ കാര്യകാരണങ്ങൾ സംബന്ധിച്ച് ഫയർഫോഴ്സിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസിനോടും ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇന്നലെ ഉച്ചയോടെ പാളയം ഭാഗത്തുള്ള വി.കെ.എം. ബിൽഡിങ്ങിലാണ് തീപിടിത്തമുണ്ടായത്.