കോഴിക്കോട് :നവോത്ഥാനത്തിൻ്റെ പേര് പറഞ്ഞ് ശബരിമല വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തി വനിതാ മതില് പണിയാൻ നേതൃത്വം നൽകിയ പിണറായി വിജയൻ സർക്കാർ ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തി നിയമനത്തിലെ ജാതിവിവേചനം അവസാനിപ്പിക്കാൻ ചങ്കൂറ്റം കാണിക്കണമെന്ന് എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി ആവശ്യപ്പെട്ടു.ദേവസ്വം ബോർഡുകളിലെ ജാതിവിവേചനം അവസാനിപ്പിക്കുക, 2016ലെ ദേവസ്വം ബോർഡ് ഉത്തരവ് നടപ്പിലാക്കുക, മലയാളി ബ്രാന്മണൻ എന്ന വേർതിരിവ് അവസാനിപ്പിക്കുക, ശാന്തിക്കാരെ അയിത്തം കൽപ്പിച്ച് മാറ്റി നിർത്താതിരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ് എൻ ഡി പി വൈദിക യോഗം സംസ്ഥാന വ്യാപകമായി നടത്തിയ നാമ ജപ പ്രതിഷേധ സമരത്തിൻ്റെ ഭാഗമായി വൈദിക യോഗം കോഴിക്കോട് യൂണിയൻ നടത്തിയ പ്രതിഷേധ സമരം കിഡ്സൺ കോർണറിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ പ്രസിഡൻ്റ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു.ഹനുമാൻ സേന സംസ്ഥാന ചെയർമാൻ എ എം ഭക്തവത്സലൻ മുഖ്യപ്രഭാഷണം നടത്തി.യൂണിയൻ കൗൺസിലർ ചന്ദ്രൻ പാലത്ത്, പി കെ വി മലേശൻ, പി വി സുരേഷ് ബാബു, ഗണേശൻ പോലൂർ എന്നിവർ പ്രസംഗിച്ചു.എസ് എൻ ഡി പി വൈദിക യോഗം കോഴിക്കോട് യൂണിയൻ പ്രസിഡൻ്റ് പി എസ് തങ്കപ്പൻ ശാന്തി സ്വാഗതവും സെക്രട്ടറി ചുള്ളിയിൽ സുനിൽശാന്തി നന്ദിയും പറഞ്ഞു.
Related Articles
March 11, 2021
618