TechnologyWORLD
സോഷ്യൽ മീഡിയ ആസക്തി കേസ്: മെറ്റക്കും ഗൂഗിളിനും പിഴ, ഡിജിറ്റൽ ലോകത്ത് വലിയ ചര്‍ച്ച

ന്യൂയോര്‍ക്ക് : സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോക്താക്കളിൽ, പ്രത്യേകിച്ച് ചെറുപ്പക്കാരിൽ, ആസക്തി സൃഷ്ടിക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നുവെന്ന പരാതിയിൽ മെറ്റ പ്ലാറ്റ്ഫോമിനും ഗൂഗിളിനും അമേരിക്കയിലെ ലോസ് ആഞ്ചൽസ് കോടതിയുടെ പിഴ വിധി. ഇൻസ്റ്റഗ്രാമിന്റെ മാതൃസ്ഥാപനമായ മെറ്റക്കും യൂട്യൂബിന്റെ മാതൃസ്ഥാപനമായ ഗൂഗിളിനുമാണ് നഷ്ടപരിഹാരം നൽകാൻ കോടതി നിർദേശം നൽകിയിരിക്കുന്നത്.
കോടതി വിധിപ്രകാരം, മെറ്റ 4.2 മില്യൺ ഡോളറും ഗൂഗിള്‍ 1.8 മില്യൺ ഡോളറും നഷ്ടപരിഹാരമായി നൽകണം. കാലിഫോർണിയ സ്വദേശിനിയായ ഇരുപത് വയസ്സുള്ള യുവതി നൽകിയ ഹർജിയിലാണ് ഈ നിർണായക വിധി ഉണ്ടായത്. ചെറുപ്പം മുതൽ സോഷ്യൽ മീഡിയ ഉപയോഗം കാരണം ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടിവന്നുവെന്നാണ് ഹർജിക്കാരിയുടെ ആരോപണം.
more news : ഇന്ത്യൻ റിപ്പബ്ലിക് കടുത്ത പ്രതിസന്ധിയിൽ :സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോ.പറകാല പ്രഭാകർ
ഒമ്പത് ദിവസങ്ങളിലായി 40 മണിക്കൂറിലധികം നീണ്ട വാദപ്രതിവാദങ്ങൾക്കുശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ രൂപകൽപ്പനയിലും പ്രവർത്തനരീതികളിലും ആവശ്യമായ ഉത്തരവാദിത്വം കമ്പനി കാണിച്ചില്ലെന്ന് കോടതിയുടെ വിലയിരുത്തൽ.
more news : സിയസ്കൊ അഭയം പദ്ധതിയിൽ 22 -ാമത്തെ വീടിന് തറയിട്ടു
ഈ വിധി ആഗോള ഡിജിറ്റൽ മേഖലയിലാകെ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ഇപ്പോൾ ചുമത്തിയിരിക്കുന്ന പിഴത്തുക ചെറുതായിരിക്കുമെങ്കിലും, സമാനമായ കേസുകൾ വർധിക്കാനും നിയമനടപടികൾ ശക്തമാകാനും സാധ്യതയുണ്ട്.ഇതിനിടെ, കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മെറ്റയും ഗൂഗിളും വ്യക്തമാക്കി. വിധിയോട് ബഹുമാനപൂർവ്വം വിയോജിക്കുന്നുവെന്നും കമ്പനികൾ പ്രതികരിച്ചു.




