KERALAlocaltop news

കൊലകേസിൽ സി പി എം കാരായ പ്രതികൾക്കനുകൂലമായി കൂറുമാറിയ ആളടക്കം മൂന്ന് ക്രിമിനൽ ആരോപണ വിധേയർക്ക് എസ്പിയായി പ്രമോഷൻ !

തിരുവനന്തപുരം : വിവിധ സംഭവങ്ങളിൽ ക്രിമിനൽ പശ്ചാത്തലമുള്ള മൂന്നു ഡിവൈഎ സ്പ‌ിമാരെ നോൺ ഐപി സ് കേഡറിൽ പൊലീസ് സൂപ്രണ്ടുമാരായി സ്ഥാനക്കയറ്റം നൽകാനുള്ള ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് വിവാദത്തിൽ . കോഴിക്കോട് സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി -കെ. സുദർശൻ, കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി – ബി. വിനോദ്, പത്തനംതിട്ട ജില്ലാ സ്പെഷൻ ബ്രാഞ്ച് ഡിവൈഎസ്പി – ആർ . ശ്രീകുമാർ എന്നിവർക്കാണ് എസ്പി മാരായി സ്ഥാനക്കയറ്റം നൽകിയത്. ഇതിൽ സുദർശനെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ് പിയായും, വിനോദിനെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ചീഫ് സെക്യൂരിറ്റി ഓഫീസറായും, ശ്രീകുമാറിനെ പോലീസ് ആസ്ഥാനത്തെ സ്പെഷൽ സെൽ എസ് പി യായും ആണ് നിയമനം. നിരവധി കേസുകളിൽ ആരോപണ വിധേയനാണ് ബി.വിനോദ് . മറ്റ് രണ്ടുപേരിൽ ഒരാൾ വീട്ടമ്മയുടെ ഫോൺ ചോർത്തിയതിനും, മറ്റയാൾ പണം വച്ച് ശീട്ടു കളിച്ചതിനും നടപടി നേരിട്ട ഓഫീസർമാരാണ്. കോളിളക്കമുണ്ടാക്കിയ അഞ്ചൽ നെട്ടയം രാമഭദ്രൻ കൊലക്കേസിൽ പ്രതികൾ ക്ക് അനുകൂലമായി കോടതിയിൽ മൊഴി നൽകിയ ഉദ്യോഗസ്ഥനാണ് വിനോദ്. ഉദ്യോഗ സ്‌ഥനെതിരെ നടപടി ആവശ്യ
പ്പെട്ടു ചീഫ് സെക്രട്ടറിക്കു സി ബിഐ നൽകിയ സ്പെഷൽ റിപ്പോർട്ട് പൂഴ്ത്തിയെന്നും ആരോ പണം ഉയർന്നിരുന്നു. പുനലൂർ ഡിവൈഎസ്‌പി ആയിരിക്കെ, മോഷണക്കേസിലെ തൊണ്ടിമുതലായ 4.25 കി ലോഗ്രാം സ്വർണവും 4 ലക്ഷം രൂ പയും വീണ്ടെടുത്തു നൽകാമെന്നു പറഞ്ഞു പരാതിക്കാരനിൽ നിന്നു ലക്ഷങ്ങൾ വാങ്ങിയെന്ന ആരോപണത്തെത്തുടർന്ന് വകു പ്പുതല അന്വേഷണം നേരിട്ടയാളാണ്. അതൊക്കെ മറച്ചുവച്ച ക് സർക്കാർ സ്ഥാനക്കയറ്റം നൽകിയത്. കഴിഞ്ഞ ദിവസമാണ് സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. പത്തനാപുരം പൊലീസ് ‌സ്റ്റേഷൻ പരിധിയിൽ
നടന്ന മോഷണക്കേസ് സംബന്ധിച്ച സാമ്പത്തിക ഇടപാടു കേസിൽ ഉൾപ്പെട്ട അന്ന് ഡി വൈഎസ്‌പി ആയിരുന്ന ഉദ്യോ ഗസ്‌ഥനെതിരെ അച്ചടക്ക നടപ ടി സ്വീകരിക്കണമെന്നു ഡിജിപി നിർദേശിച്ചിരുന്നു. തുടർന്നായിരു ന്നു വകുപ്പുതല അന്വേഷണം.

നെട്ടയം രാമഭദ്രൻ വധക്കേസിൽ അറസ്‌റ്റ് ചെയ്‌ത പ്രതികളെ തിരിച്ചറിയാൻ കഴിയുന്നില്ലെ ന്ന് ഇതേ ഉദ്യോഗസ്ഥഥൻ തിരുവനന്തപുരം സിബിഐ കോടതിയിൽ മൊഴി നൽകിയതും വിവാദ മായിരുന്നു. സി പി എം കരായ പ്രതികൾക്ക് അനുകൂലമായി ഇയാൾ കൂറുമാറുകയായിരുന്നു. 7 പ്രതികളെ തിരിച്ചറിയില്ലെന്നായിരുന്നു മൊഴി

ഡിവൈഎസ്‌പിയുടെ നടപടി സർവീസ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്ന് ആരോപണം ഉയർന്നതിനെത്തുടർന്നു കൊല്ലം സിറ്റി പൊലീസ് മേധാവിയെ അന്വേഷണച്ചുമതല ഏൽപിച്ചിരുന്നു. മനഃപൂർവം കുറ്റം ചെയ്ത‌ി ട്ടില്ലെന്നു കണ്ടെത്തി അന്ന് കുറ്റ വിമുക്തനാക്കുകയും ചെയ്തു‌.

കശുവണ്ടി വികസന കോർപ റേഷൻ്റെ ഏറെ വിവാദമായ തോ ട്ടണ്ടി അഴിമതിക്കേസിൽ പ്രതി യായ ഉദ്യോഗസ്ഥനെതിരായ അവിഹിത സ്വത്ത് സമ്പാദനക്കേ സ് എഴുതിത്തള്ളിയതും ഇതേ ഉദ്യോഗസ്‌ഥൻ വിജിലൻസിൽ പ്രവർത്തിക്കവേ കേസ് അന്വേ ഷിച്ചപ്പോഴാണെന്നും പറയുന്നു. കേസുകളിൽ പെട്ട ഉദ്യോഗസ്‌ഥർക്ക് സ്‌ഥാനക്കയറ്റം നൽകിയതിനെതിരെ കോൺഗ്രസ് ഉൾപ്പെടെ രംഗത്തുവന്നിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close