KERALAlocaltop news

സ്പർശ് സേവന കേന്ദ്രം ഇനി കോഴിക്കോടും

കോഴിക്കോട് :  ജില്ലയിയിലെ വിമുക്ത ഭാടന്മാർക്കും പതിരോധ മന്ത്രാലയത്തിൽ നിന്നും വിരമിച്ച ജീവനക്കാർക്കും അവരുടെ കുടുംബത്തിനും ഇനി മുതൽ പെൻഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കു  മറ്റു ജില്ലകളെ ആശ്രയിക്കേണ്ടി വരില്ല . സ്പർശ് സർവിസ് സെന്റർ  വെസ്റ്റ് ഹിൽ വിമുക്തഭട ഭവൻ പരിസരത്ത് പ്രവർത്തനം ആരംഭിച്ചു. സായുധ സേനയിലെ പെൻഷൻകാർക്കും പ്രതിരോധ മന്ത്രാലയത്തിൽ നിന്നും വിരമിച്ച സിവിലിയന്മാർക്കും വേണ്ടി പ്രതിരോധ മന്ത്രാലയം സ്പാർഷ് എന്ന പേരിൽ ഒരു പുതിയ വെബ് അധിഷ്ഠിത പോർട്ടൽ അവതരിപ്പിച്ചു. സ്പാർഷ് എന്നാൽ സിസ്റ്റം ഫോർ പെൻഷൻ അഡ്മിനിസ്ട്രേഷൻ (രക്ഷ) എന്നാണ് അർത്ഥമാക്കുന്നത്, 2021 ഫെബ്രുവരിയിൽ ആരംഭിച്ച സ്പർശ് നമ്മുടെ രാജ്യത്തെ സമർപ്പണത്തോടെയും ബഹുമാനത്തോടെയും സേവിച്ച പെൻഷൻകാർക്ക് സുതാര്യവും കൃത്യവും സമയബന്ധിതവുമായ പെൻഷൻ സേവനം നൽകാൻ ലക്ഷ്യമിടുന്ന ഒരു പദ്ധതിയാണ് ‘പെൻഷൻകാർക്ക് ശരിയായ സമയത്ത് ശരിയായ പെൻഷൻ’ എന്ന ദർശനം പൂർത്തീകരിക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പാണിത്. കേരളാ സ്റ്റേറ്റ് ജില്ലാ കമ്മിറ്റി പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ തമിഴ്നാട് കേരള സൈനിക ഓഫീസുകളുടെ സാമ്പത്തിക മേധാവി ശ്രീ ടി ജയശീലൻ IDAS കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി അജിത്കുമാർ ഇളയിടത്തിനു ആദ്യ ലൈഫ് സർട്ടിഫിക്കറ്റ് നൽകി കോണ്ട് ഉത്ഘാടണം ചെയ്തു സംസ്ഥാന പ്രസിഡന്റ് കേണൽ ജയദേവൻ (റിട്ട ), വിഘ്‌നേഷ് , ,  നാരായണ പ്രസാദ്‌ സിസിഡിഎ,എന്നിവർ സംസാരിച്ചു ജില്ലാ പ്രഡിഡന്റ്  ജയരാജൻ നന്ദി രേഖപ്പെടുത്തി ദേശീയ ഗാനത്തോടെ യോഗം സമാപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close