top news

എഡിജിപി – ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ തെറ്റില്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍

കോഴിക്കോട്: എഡിജിപി എംആര്‍ അജിത് കുമാറും ആര്‍എസ്എസ് നേതാവുമായി നടത്തിയ കൂടിക്കാഴ്ചയെ ന്യായീകരിച്ച് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. ആര്‍എസ്എസ് രാജ്യത്തെ പ്രധാന സംഘടനയാണെന്നും എഡിജിപി കൂടിക്കാഴ്ച നടത്തിയതില്‍ തെറ്റില്ലെന്നുമാണ് സ്പീക്കര്‍ പറഞ്ഞത്.

ഒരു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഒരു ആര്‍.എസ്.എസ്. നേതാവിനെ കാണുന്നു. സുഹൃത്താണ് കൂട്ടിക്കൊണ്ട് പോയതെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കി. ഇത് ഗൗരവമായി എടുക്കേണ്ട കാര്യമില്ലെന്നും അപാകതകളില്ലെന്നും ഷംസീര്‍ പറഞ്ഞു.

അതേസമയം ഫോണ്‍ ചോര്‍ത്തിയെന്ന അന്‍വറിന്റെ ആരോപണം അഭ്യൂഹമാണെന്നും ഒരു സര്‍ക്കാര്‍ സംവിധാനത്തില്‍ ഇങ്ങനെ നടക്കുമെന്ന് തോന്നുന്നില്ലെന്നും ഷംസീര്‍ വ്യക്തമാക്കി. അതോടൊപ്പം എന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് അന്‍വറിനോട് മൊഹബത്ത് തോന്നിയതെന്നും ഷംസീര്‍ പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close