Politics

” 12 മണിക്കൂർ സ്റ്റേഷനിലിരുത്തി പോലീസ് തിരിച്ചയച്ച ഹൈദരാബാദുകാരി ” പറയുന്നു – താങ്ക് യൂ സോ സോ സോ മച്ച് കേരള പോലീസ്

കോഴിക്കോട് : രാത്രി കവർച്ചയ്ക്കിരയായി പരാതിയുമായെത്തിയ ഹൈദരാബാദുകാരിയെ തുടർനടപടി സ്വീകരിക്കാതെ കോഴിക്കോട് മെഡിക്കൽ കോളജ് പോലീസ് തിരിച്ചയച്ചെന്ന പത്രവാർത്ത തെറ്റെന്ന് രേഖകൾ. പോലീസ് സൗകര്യം ചെയ്തു കൊടുത്തതനുസരിച്ച് ഹൈദരാബാദിലെ വീട്ടിൽ തിരിച്ചെത്തിയ വീട്ടിമ്മയും പോലിസും തമ്മിൽ സംസാരിച്ച ഫോൺ ക്ലിപ്പിംഗ് പുറത്തുവിട്ടാണ് മെഡിക്കൽ കോളജ് പോലീസ് നിജസ്ഥിതി പുറത്തറിയിച്ചത്. പോലീസ് ചെയ്ത സേവനത്തിന് മറുപടിയായി – താങ്ക് യൂ സോ സോ സോ മച്ച് ‘ എന്ന് പ്രതികരിക്കുന്ന സ്ത്രീയോട് കേസ് സംബന്ധിച്ച കാര്യങ്ങൾ പോലീസ് വിശദീകരിക്കുന്നതും ക്ലീപ്പിംഗിലുണ്ട്. ലഭിച്ച സി സി ടി വി ദൃശ്യങ്ങൾ വാട്സ്ആപ് മുഖേന അയച്ചുനൽകാമെന്ന് പോലീസ് അറിയിക്കുന്നതും ഫോൺ സന്ദേശത്തിലുണ്ട്. സംഭവത്തിനാധാരമായ പത്രവാർത്ത താഴെ –                                                “സർവ്വതും നഷ്ടപ്പെട്ട് പോലീസ് സ്റ്റേഷ നിൽ അഭയംതേടിയ സ്ത്രീയെ പന്ത്ര ണ്ടുമണിക്കൂർ സ്റ്റേഷനിൽ ഇരു ത്തി കേസുപോലുമെടുക്കാതെ തിരിച്ചയച്ചു. പരാതിയുമായി ചൊ വ്വാഴ്ച പുലർച്ചെ നാലുമണിക്കെ ത്തിയ ഹൈദരാബാദ് സ്വദേശിനി യായ റിങ്കു ഠാക്കൂറിനാണ് (45) മെ ഡിക്കൽ കോളേജ് പോലീസിൽനി ന്ന് ദുരനുഭവമുണ്ടായത്.

മൈസൂരുവിൽനിന്ന്, ബഹ്റൈനിലേക്ക് പോകാനായി കോഴിക്കോ ട് വിമാനത്താവളത്തിലേക്ക് ടാക്സി യിൽ വരുകയായിരുന്നു അവർ. മായനാട് എത്തിയപ്പോൾ മൂത്ര മൊഴിക്കാനായി വണ്ടിനിർത്താൻ ആവശ്യപ്പെട്ടു. റോഡിൽ ഇറങ്ങി യപ്പോഴേക്കും ടാക്സികാർ ഓടിച്ചു പോയെന്നും വണ്ടി കണ്ടുപിടി ച്ചുതരണമെന്നും ആവശ്യപ്പെട്ടാ ണ് ഇവർ പോലീസ് സ്റ്റേഷനിലെ
ത്തിയത്. ബാഗും പാസ്പോർട്ടും മൊ ബൈൽഫോണുമെല്ലാം കാറിലാ യിരുന്നു. ഒരു വാഹനയാത്രക്കാര നെ കൈകാണിച്ച് നിർത്തിയശേ ഷം അയാളുടെ ഫോൺ വാങ്ങി
യാണ് പോലീസിന്റെ അടിയന്ത രസഹായത്തിനുള്ള ‘112’ ടോൾ ഫ്രീ നമ്പറിൽ വിളിച്ചത്. തിരുവന ന്തപുരത്ത് പോലീസ് ആസ്ഥാന ത്തുനിന്ന് കിട്ടിയ നിർദേശപ്രകാരം അടുത്തുള്ള മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ പരാതിനൽ കാനെത്തി.

ഇക്കാര്യമെല്ലാം പറഞ്ഞപ്പോൾ ഇവരുടെ മൊഴിയിൽ പൊരുത്തക്കേടുണ്ടെന്നായിരുന്നു പോ ലീസിന്റെ കണ്ടെത്തൽ. തുടർ ന്ന്, ചൊവ്വാഴ്ച വൈകീട്ട് നാലുവരെ റിങ്കു ഠാക്കൂറിനെ പോലീസ് സ്റ്റേഷനിൽ ഇരുത്തി. അവസാ നം ഗത്യന്തരമില്ലാതെ ഇവർ കേസും പരാതിയുമൊന്നും

വേണ്ടാ, കൈയിലെ വള വിറ്റ് നാട്ടിലേക്കുപോകാമെന്നും ഒരു ഓട്ടോറിക്ഷ വിളിച്ചുതരണമെ ന്നും പോലീസുകാരോട് ആവ ശ്യപ്പെട്ടു. തുടർന്ന്, ഒരു ഓട്ടോറി ക്ഷ പോലീസ് ഏർപ്പാടാക്കിക്കൊ ടുത്തു.

അതേസമയം, മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ ഇതുസംബന്ധിച്ച് വിവരമാരാഞ്ഞ പ്പോൾ ഹിന്ദിക്കാരിയായ ഒരു സ്ത്രീ രാവിലെ സ്റ്റേഷനിൽ വന്നിരുന്നു വെന്ന് സ്ഥിരീകരിച്ചു. എന്നാൽ, പരാതി എന്തുകൊണ്ട് പരിഹരി ച്ചില്ലെന്നുള്ള ചോദ്യത്തിന് സ്റ്റേഷ നിൽനിന്ന് വ്യക്തമായ മറുപടി ലഭി ച്ചതുമില്ല”.      സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും പ്രതിയെ ഉടൻ പിടി കൂടുമെന്നും മെഡിക്കൽ കോളജ് പോലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close