
കോഴിക്കോട് : പാഴ്‌സലിലെ വിലാസത്തിൽ കൊറിയർ എത്തിച്ചു നൽകണമെന്നിരിക്കെ ഒരു കൊറിയർ സ്ഥാപനം ഡോർ ഡെലിവറി ഒഴിവാക്കി ഉപഭോക്താക്കളെ കബളിപ്പിക്കുന്നതായി പരാതി. ശ്രീഗോകുലം സ്പീഡ് ആൻ്റ് സേഫ് കൊറിയർ സർവ്വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെയാണ് പ്രധാനമായും ആക്ഷേപം. തിരുവനന്തപുരം തൈക്കാട് പോലീസ് ട്രെയിനിങ്ങ് കോളജിനോടനുബന്ധിച്ച പോലീസ് സഹകരണ സ്റ്റോറിൽ നിന്ന് കോഴിക്കോട് കളക്ടറേറ്റിന് തൊട്ടടുത്ത വീട്ടിലേക്ക് അയച്ച കൊറിയർ വിലാസക്കാരന് എത്തിച്ചു നൽകാതെ ബുദ്ധിമുട്ടിച്ചതായാണ് പരാതി. കൊറിയർ അവരുടെ ഓഫീസിൽ ചെന്ന് വാങ്ങണമെന്നും വീടുകളിൽ എത്തിച്ചു നൽകില്ലെന്നും സ്ഥാപനത്തിൽ നിന്ന് വിളിച്ചറിയിച്ചത നുസരിച്ച് സ്പീഡ് ആൻ്റ് സേഫ് ഓഫീസി ലേക്ക് ഓട്ടോ വിളിച്ച് പോകേണ്ടി വന്നു. ആർക്കാണോ കൊറിയർ അയക്കുന്നത് ആ വിലാസത്തിൽ എത്തിച്ചു നൽകണമെന്ന നിയമം നിലവിലിരിക്കെയാണ് ശ്രീഗോകുലം കൊറിയർ ഉപഭോക്താക്കളെ വട്ടം കറക്കുന്നത്. തിരുവനന്തപുരത്ത് നിന്നയച്ച കവറിന് 50 രൂപ സർവ്വീസ് ചാർജ് വാങ്ങിയപ്പോൾ ഫ്രം – ടു വിലാസം വ്യക്തമായി എഴുതിയിട്ടുണ്ട്. ബില്ലിൽ വിലാസം എഴുതിയതിനാൽ ആ പേരുകാരൻ ഉള്ളിടത്ത് കവർ എത്തിച്ചു നൽകാൻ കൊറിയർ കമ്പനി ബാധ്യസ്ഥനാണെന്ന് നിയമമുണ്ട്. പാഴ്സലുകൾ ഓഫീസു വിലാസത്തിലയച്ചാൽ മാത്രമെ എത്തിച്ചു നൽകൂ എന്നും വീട്ടു വിലാസത്തിൽ അയച്ചാൽ അവരുടെ ഓഫീസിൽ പോയി വാങ്ങണമെന്നുമാണ് കൊറിയർ സ്ഥാപനത്തിലെ ജീവനക്കാരുടെ നിലപാട്. പരാതി ഉണ്ടെങ്കിൽ കേസ് കൊടുത്തോളൂ എന്ന ധാർഷ്ട്യത്തിലാണ് ജീവനക്കാർ. എന്നാൽ ഇക്കാര്യം പണം വാങ്ങി ബിൽ ചെയ്തപ്പോൾ ഉപഭോഗ ക്താവിനെ അറിയിച്ചിട്ടില്ല. മറ്റ് പ്രമുഖ കൊറിയർ സ്ഥാപനാങ്ങളെല്ലാം വിലാസത്തിൽ പാഴ്സൽ എത്തിച്ചു നൽകുന്നുണ്ട്. ഇടപാടുകാരെ വഞ്ചിക്കുന്ന ശ്രീ ഗോകുലം സ്പീഡ് ആൻ്റ് സേഫ് കൊറിയർ കമ്പനിക്കെതിരെ ഉപഭോക്തൃ തർക്കപരിഹാ കോടതിയിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് കോഴിക്കോട് സ്വദേശി.




