
ഫറോക്ക്: കോവിഡിന്റെ പശ്ചാത്തലത്തിൽ ശോഭാ യാത്രകൾ ഒഴിവാക്കി വീടുകളിലും ക്ഷേത്രച്ചടങ്ങുകളുമായി ഇന്ന് ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുമ്പോൾ വ്യത്യസ്തമായ രീതിയിലാണ് ഫറോക്ക് നല്ലൂർ സ്വദേശി നമ്പയിൻ മനോഹരൻ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചത് കൃഷ്ണ വിഗ്രഹവും, പുജാദ്രവ്യങ്ങളും തളികയിലാക്കി തലയിലേന്തി താളമിട്ട് കൃഷ്ണസ്തുതികൾ പാടി നല്ലൂർ അയ്യപ്പഭജനമഠത്തിൽ നിന്ന് ആരംഭിച്ച മനോഹരൻ നടത്തിയ ഏകാംഗ ശോഭായാത്ര ഫറോക്ക് അങ്ങാടി വലം വച്ച് നല്ലുരങ്ങാടിയിൽ അവസാനിച്ചു.