കോഴിക്കോട് : കോഴിക്കോട് സ്റ്റാർകെയർ ഹോസ്പിറ്റലിൽ, മിനിമലി ഇൻവേസീവ് ആൻഡ് റോബോട്ടിക്സ് സ്പൈൻ സർജറി വിഭാഗം പ്രവർത്തനം ആരംഭിച്ചു. സ്വദേശത്തും വിദേശങ്ങളിലുമായി നിരവധി അംഗീകാരങ്ങൾ നേടിയ പ്രഗത്ഭ ഡോക്ടർ ഫസൽ റഹ്മാന്റെ നേതൃത്വത്തിലാണ് പുതിയ ഡിപ്പാർട്മെന്റ് പ്രവർത്തിക്കുന്നത്. പ്രശസ്തമായ ഹാലറ്റ് അന്താരാഷ്ട്ര പുരസ്കാരവും അതോടൊപ്പം എം ആർ സി എസിൽ (-മെമ്പർ ഓഫ് റോയൽ കോളേജ് ഓഫ് സർജൻസ് -ഇംഗ്ലണ്ട്) ലോകത്തെ ഏറ്റവും ഉന്നത മാർക്ക് നേടിയ ആദ്യ ഇന്ത്യക്കാരനും ഇദ്ദേഹമാണ്.
റോയൽ കോളേജ് ഓഫ് സർജൻസ് -ഇംഗ്ലണ്ട്, നാഷണൽ അക്കാദമി ഓഫ് മെഡിക്കൽ സയൻസസ്, ഇന്ത്യൻ സ്പൈനൽ ഇൻജ്വറീസ് സെന്റർ ന്യൂഡൽഹി, യൂറോപ്യൻ സ്പൈനൽ സൊസൈറ്റി – ഫ്രാൻസ്, എ ഒ സ്പൈൻ ഇന്റർനാഷണൽ ഫെലോഷിപ്പ്- ജർമ്മനി, ഫെലോഷിപ്പ് ഇൻ എൻഡോസ്കോപ്പിക് സ്പൈൻ സർജറി – കൊറിയ തുടങ്ങി നിരവധി രാജ്യന്തര പുരസ്കാരങ്ങൾ നേടിയ വ്യക്തിയാണ് ഡോ. ഫസൽ റഹ്മാൻ.