KERALAlocaltop news

മനുഷ്യാവകാശ കമീഷൻ വിലക്കിയ പെട്ടിക്കട തിരിച്ചെത്തി : കോടതിയലക്ഷ്യം ചെയ്ത നഗരസഭാ സെക്രട്ടറിയും പോലീസും പ്രതിക്കൂട്ടിൽ

* വിവാദ തട്ടുകട ഉടമയായ വനിതാ നേതാവിന് നഗരത്തിൽ ആറിലധികം ഉന്തുവണ്ടി കച്ചവടം

കോഴിക്കോട് : കോഴിക്കോട് മാനാഞ്ചിറ എൽ ഐസി റോഡിലെ നടപ്പാതയിൽ: കാൽനട യാത്രക്കാർക്കു ദുരിതമായതും അപകട മരണങ്ങൾക്ക് കാരണമായതുമായ പെട്ടിക്കട വീണ്ടും തിരിച്ചെത്തി.  രണ്ടു മാസം മുൻപ് മനുഷ്യാവകാശ കമ്മിഷനും തെരുവു കച്ചവട സംരക്ഷണ നിയമ പ്രകാരം രൂപീകരിച്ച സംസ്ഥാന കമ്മിറ്റി ചെയർമാനും തെരുവു കച്ചവടത്തെചൊല്ലിയുള്ള ‘തെരുവു യുദ്ധത്തിനൊടുവിൽ മനുഷ്യാവകാശ കമീഷൻ കർശനമായി ഒഴിപ്പിച്ച കച്ചവടമാണ് ആരവങ്ങൾ അടങ്ങിയപ്പോൾ  നിയമ വ്യവസ്ഥയെ വെല്ലു വിളിച്ച്  ഇന്നല തിരിച്ചെത്തിയത്.         ജനങ്ങളുടെ ജീവന് സംരക്ഷണം നൽകേണ്ട പോലീസും, നഗരസഭാ സെക്രട്ടറിയും രാഷ്ട്രീയ ശാസനയ്ക്ക് മുൻപിൽ മുട്ടുമടക്കിയപ്പോൾ  തൊഴിലാളി സംഘടനയുടെ നേതാവും ആറിലധികം തട്ടുകടകളുടെ ഉടമയുമായ വനിത ” വിജയശ്രീലാളിത ” യായി അനധികൃത കച്ചവടം തുടരുകയാണ്.

മാർച്ച് ആദ്യവാരത്തിലാണ് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് തെരുവോരത്തെ പെട്ടിക്കട ഒഴിപ്പിക്കാൻ നിർദേശം നൽകിയത്. ഒപ്പം കോർപറേഷൻ സെക്രട്ടറിയും സിറ്റി പൊലീസ് കമ്മിഷണറും പെട്ടിക്കട മാറ്റിയതുമായി ബന്ധപ്പെട്ടു ഒഴിപ്പിച്ച നടപടി റിപ്പോർട്ട് നൽകാനും കമ്മിഷൻ നിർദേശിച്ചിരുന്നു.

ഇതിന്റെ ഭാഗമായി അടുത്ത ദി വസം പെട്ടിക്കടയും സമീപത്തെ വഴിയോരത്തെ ചെറിയ തട്ടുകടകളും ഒഴിപ്പിച്ചു.

എന്നാൽ ഇതിനെതിരെ തെരുവു കച്ചവട സംരക്ഷണ നിയമ പ്രകാരം രൂപീകരിച്ച സംസ്ഥാന കുമ്മിറ്റി ചെയർമാൻ എം.എ.നി സാർ ഇടപെട്ടു. മനുഷ്യാവകാശ കമ്മിഷൻ നടപടി തെറ്റാണെന്നു പറയുകയും ഇതിന്റെ അടിസ്ഥാ നത്തിൽ പെട്ടിക്കട വീണ്ടും സ്ഥ ലത്തു തിരിച്ചത്തിയിരുന്നു. തുടർന്നു തെരുവു കച്ചവട സംരക്ഷണ : നിയമ പ്രകാരം രൂപീകരിച്ച സംസ്ഥാന കമ്മിറ്റി ചെയർമാനെതിരെ മനുഷ്യാവകാശ കമ്മിഷൻ വിശദീകരണ നോട്ടിസ് നൽകി. ഒപ്പം കോർപറേഷൻ സെക്രട്ട റി, സിറ്റി പൊലീസ് കമ്മിഷണർ എന്നിവർക്കും വിശദീകരണത്തി നു നോട്ടിസ് നൽകിയതോടെ പെട്ടിക്കടകൾ പൂർണമായും ഒഴിപ്പിച്ചു

തെരുവു കച്ചവടത്തിനു മനു ഷ്യാവകാശ കമ്മിഷൻ എതിരെ ല്ലെന്നും ജനങ്ങളുടെ യാത്രാ തട സ്സം ഇല്ലാത്ത മേഖലയിൽ കച്ചവടം നടത്തുന്നതിനു തടസ്സമില്ലെന്ന നിർദേശം ഉണ്ടായി. റോഡിലെ ഈ തട്ടുകടമൂലം സ്കൂട്ടർ യാത്രക്കാരായ ദമ്പതികൾ അപകടത്തിൽ മരണപ്പെട്ടിരുന്നു.

ഒഴിപ്പിക്കലിന് ശേഷം തെരുവു കച്ചവട ത്തിനു വെൻഡിങ് മേഖല തിരി ച്ചു പ്രഖ്യാപിക്കാനും നിർദേശിച്ചിരുന്നു.

. ഇതേ തുടർന്നു കഴിഞ്ഞ മാസം കോർപറേഷൻ നഗര ത്തിൽ വെന്റിങ് സോൺ പ്രഖ്യാ പിച്ചെങ്കിലും രേഖാമൂലം നിയമമാ യി നിർദേശം വന്നില്ല. പോലീസിൻ്റെ ക്ലിയറൻസും ലഭിച്ചിട്ടില്ല.

ട്രാഫിക് പൊലീസ് ക്ലിയറൻസ് നൽകാത്ത എൽഐസി റോ ഡിൽ കാൽനടക്കാർക്കു ദുരിത മായി പെട്ടിക്കട മനുഷ്യാവകാശ ലംഘനമാണെന്നാണ് അറിഞ്ഞിട്ടും നിയമം നടപ്പാക്കേണ്ടവർ കണ്ണടക്കുകയാണ്. രാഷ്ട്രീയക്കാർ പറയുന്നത് മാത്രം ചെയ്യുന്ന  റബർ സ്റ്റാമ്പായി അറിയപെടുന്ന നഗരസഭാ സെക്രട്ടറിയും പോലീസും കോടതിയലക്ഷ്യ നടപടികൾ നേരിടേണ്ടിവരുമെന്ന് നിയമവിദഗ്ദർ ചൂണ്ടിക്കാട്ടുന്നു

എന്നാൽ ഈ ഭാഗത്തു നില ത്തിരുന്നു കച്ചവടം നടത്തുന്നവ രെ കോർപറേഷൻ വിലക്കിയ നിലയിലാണ്. തൊഴിലാളി സംഘടനാ നേതാവിൻ്റെ പെട്ടിക്കട മാത്രം തുറക്കുകയും നിലത്തിരുന്ന് കച്ചവടം ചെയ്യുന്ന  സംഘങ്ങളെ കോർപറേ ഷൻ വിലക്കുകയും ചെയ്തതിൽ ട്രേഡ് യൂണിയൻ രംഗത്തും വിമർശനം ഉയർന്നു. ഇവിടുത്തെ വഴിയോര കച്ചവടം പൂർണമായി ഇല്ലാതായ കഴിഞ്ഞ രണ്ടു മാസക്കാലം യാത്രക്കാർ സുരക്ഷിതരായി ഇവിടെ ബസ് കാത്ത് നിന്നിരുന്നു. ഇനി ഈ മേഖല ദുരന്തമേഖലയായി മാറും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close