KERALAlocaltop news

സ്റ്റുഡൻസ് പോലീസ് വാർഷിക ജില്ലാ ക്യാമ്പിൽ ആവേശമായി സെറിമോണിയൽ പരേഡ്

കോഴിക്കോട് : സിറ്റി സ്റ്റുഡൻസ് പോലീസ് വാർഷിക ജില്ലാ ക്യാമ്പിനോട് അനുബന്ധിച്ച് ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ നടന്ന സെറിമോണിയൽ പരേഡിൽ സിറ്റി പോലീസ് കമ്മീഷണർ  നാരായണൻ. ടി മുഖ്യാതിഥിയായി പങ്കെടുത്ത് കാഡറ്റുകളുടെ സല്യൂട്ട് സ്വീകരിച്ച് സംസാരിച്ചു. പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ സന ഫാത്തിമ പരേഡ് കമാൻഡറായും കുന്നമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ തന്മയ.പി.പി സെക്കൻഡ് ഇൻ കമാൻഡർ ആയും നയിച്ച പരേഡിൽ മികച്ച പ്ലാട്ടൂൺ കമാൻഡറായി ബേപ്പൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ ദേവപ്രിയ വി.പി.യെ തെരഞ്ഞെടുത്തു. ചടങ്ങിൽ ഡെപ്യൂട്ടി കമ്മീഷണർ  അരുൺ കെ പവിത്രൻ , അഡീഷണൽ പൊലീസ് സൂപ്രണ്ട്  അബ്ദുൽ വഹാബ്, പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മിനിഷ, എസ്.പി.സി അസിസ്റ്റന്റ് ഡിസ്ട്രിക്ട് നോഡൽ ഓഫീസർ  ഷിബു മൂടാടി എന്നിവർ സംബന്ധിച്ചു. ഉത്തര മേഖല ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്  രാജ്പാൽ മീണ  ഉദ്ഘാടനം നിർവഹിച്ച് കഴിഞ്ഞ മൂന്നു ദിവസങ്ങളായി പ്രൊവിഡൻസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു വരുന്ന ‘ഇലപ്പച്ച’ എന്ന വാർഷിക ക്യാമ്പിൽ വൈവിധ്യമാർന്ന വിഷയങ്ങളിൽ വിദഗ്ധരായവരുടെ ക്ലാസുകളും അനുബന്ധ കലാപരിപാടികളും സിനിമാപ്രദർശനവും മറ്റും നടന്നു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് 400 ഓളം കേഡറ്റുകൾ ക്യാമ്പിന്റെ ഭാഗമായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close