മുക്കം: നടമ്മൽപ്പൊയിൽ- കരീറ്റിപ്പറമ്പ് മുണ്ടോട്ട് കടവിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. മുണ്ടുപാറ ഒതയമംഗലം അബൂബക്കർ കോയയുടെ മകൻ ഷാഹുൽ (17) ആണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ 2.45ഓടെ ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരും മുക്കം അഗ്നിരക്ഷാസേനയും കൊടുവള്ളി പൊലിസും ഉടൻ ഓമശ്ശേരിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മാതാവ്: ലൈല.
Related Articles
December 17, 2021
312
കക്കാട് ജി.എൽ.പി സ്കൂളിന്റെ വികസനത്തിനാവശ്യമായ ഭൂമി സർക്കാർ ഏറ്റെടുക്കണം
Check Also
Close-
ഫാ. ജോസഫ് വടക്കേവീട്ടിലായി ദീപക് ധർമ്മടം
March 12, 2023