കൽപ്പറ്റ: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വയനാട് ടൂറിസം അസോസിയേഷൻ മെമ്പർമാരുടെ കുട്ടികളെ അസോസിയേഷൻ ആദരിച്ചു. കൽപറ്റയിൽ നടന്ന സമ്മാനദാന ചടങ്ങ് ഡബ്ള്യു ടി എ ചെയർമാൻ കെ പി സൈതലവി ഉദ്ഘടനം ചെയ്തു. പ്രസിഡന്റ് അനീഷ് ബി നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സൈഫുള്ള വൈത്തിരി, കൺവീനർ അൻവർ മേപ്പാടി,ജില്ലാ ട്രഷറർ അബ്ദുറഹിമാൻ ഭാരവാഹികളായ ഹൈദർ ബാബു, യാസീൻ ടൈഗർ കൗണ്ടി,സനീഷ് മീനങ്ങാടി,ജോൺ കൽപ്പറ്റ , പട്ടു വിയ്യനാടൻ, ദിനേഷ് മാനന്തവാടി, സന്ധ്യ ബത്തേരി, ഗോവിന്ദരാജ് മാനന്തവാടി, ശശി മാഷ് മാനന്തവാടിഎന്നിവർ സംസാരിച്ചു.
Related Articles
September 26, 2022
211