Businesstop news

ജ​പ്പാ​നി​ല്‍ സ്കോളർഷിപ്പോടെ പ​ഠ​നം, ജോ​ലി; വ​ഴി തെ​ളി​ച്ച് ജാ​പ്പ​നീ​സ് വി​ദ​ഗ്ധ​ർ

കോ​ഴി​ക്കോ​ട്: ജ​പ്പാ​നി​ൽ പ​ഠ​ന​ത്തോ​ടൊ​പ്പം ഉ​യ​ർ​ന്ന ശ​മ്പ​ള​ത്തി​ൽ ജോ​ലി​യും ല​ഭി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച് ജാ​പ്പ​നീ​സ് വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ​രാ​യ അ​ക്കി​ഹി​ദെ ക​ജി​നാ​മി​യും, ട്വിന്‍ ട​ക് ഖാ​യി​യും. ജാ​പ്പ​നീ​സ് ലാം​ഗ്വേ​ജ് അ​ക്കാ​ഡ​മി ന​ട​ക്കാ​വ് ഈ​സ്റ്റ് അ​വ​ന്യൂ​വി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​ത്യേ​ക പ​രി​പാ​ടി​യി​ൽ വി​സ ത​ര​ങ്ങ​ൾ, അ​പേ​ക്ഷാ പ്ര​ക്രി​യ​ക​ൾ, യോ​ഗ്യ​ത തു​ട​ങ്ങി​യ​വ​യു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ഇ​വ​ർ വി​ശ​ദ​മാ​ക്കി.
പ്ര​ത്യേ​ക മേ​ഖ​ല​ക​ളി​ൽ വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​വ​സ​ര​മൊ​രു​ക്കു​ന്ന എ​സ്എ​സ്ഡ​ബ്ല്യൂ വി​സ, വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ജ​പ്പാ​നി​ൽ ല​ഭി​ക്കു​ന്ന സ്കോ​ള​ർ​ഷി​പ്പു​ക​ളും ഇ​വ​യ്ക്കാ​വ​ശ്യ​മാ​യ യോ​ഗ്യ​ത​ക​ളും തു​ട​ങ്ങി​യ​വ​യെ​ക്കു​റി​ച്ചു​ള്ള സം​ശ​യ​ങ്ങ​ൾ​ക്കും പ​രി​ഹാ​ര നി​ർ​ദേ​ശ​ങ്ങ​ളു​ണ്ടാ​യി.


മെ​ക്കാ​നി​ക്ക​ൽ, ഇ​ല​ക്‌​ട്രി​ക്ക​ൽ, ഓ​ട്ടോ​മൊ​ബൈ​ൽ എ​ൻ​ജി​നീ​യ​റി​ങ് ബി​രു​ദ​ധാ​രി​ക​ൾ​ക്ക് ഒ​രു വ​ർ​ഷം പാ​ർ​ട്ട് ടൈം ​ജോ​ലി​യോ​ടു കൂ​ടി ജാ​പ്പ​നീ​സ് ഭാ​ഷ പ​ഠി​ക്കു​വാ​നും തു​ട​ർ​ന്ന് തൊ​ഴി​ൽ വി​സ​യി​ലേ​ക്കു മാ​റു​വാ​നു​മു​ള്ള അ​വ​സ​ര​ങ്ങ​ളും ഇ​വ​ർ വി​ശ​ദ​മാ​ക്കി. ജെ​എ​ൽ​എ മേ​ധാ​വി ഡോ. ​സു​ബി​ൻ വാ​ഴ​യി​ൽ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജ​പ്പാ​നി​ലേ​ക്കു കു​ടി​യേ​റാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 919895058081 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close