
കോഴിക്കോട് : കോഴിക്കോട് കളക്ടറേറ്റിൽ ജീവനക്കാർ സംഘടിപ്പിച്ച ഓണാഘോഷത്തിനിടെ വനിതാ സീനിയർ ക്ലർക്കിനെ ശാരീരികമായി അപമാനിച്ച ജൂനിയർ സൂപ്രണ്ടിന് സസ്പൻഷൻ. ധനകാര്യ വിഭാഗം കെ സെക്ഷനിൽ ജൂണിയർ സൂപ്രണ്ടായ ഷമീറിനെയാണ് ജില്ലാ കളക്ടർ സ്നേഹിൽകുമാർ സിംഗ് അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തത്.ഓണാഘോഷത്തിനിടെ സെറ്റ് സാരി അണിഞ്ഞെത്തിയ വനിതാ സീനിയർ ക്ലർക്ക് ഹസ്തദാനം നടത്തിയപ്പോൾ ജൂനിയർ സൂപ്രണ്ട് അടിവയറിൽ തടവി എന്നാണ് പരാതി. ഇരുവരും ഭരണപക്ഷത്തെ പ്രമുഖ യൂനിയിൽ അംഗങ്ങളായതിനാൽ സംഭവം യൂണിയൻ തലത്തിൽ ഒതുക്കി തീർക്കാൻ ശ്രമം നടന്നിരുന്നു. ഓണാഘോഷത്തിൽ സ്വൽപം ‘മിനുങ്ങി” യിരുന്നതായും പറയുന്നു. ഒതുക്കാനുള്ള നീക്കം മാധ്യമങ്ങളിലൂടെ പുറത്തറിഞ്ഞ ശേഷമാണ് നടപടി.