കോഴിക്കോട് : ഈ വർഷത്തെ ജന്മാഷ്ടമി പുരസ്കാരം ലഭിച്ച സ്വാമി. അദ്ധ്യാത്മാനന്ദ സരസ്വതിക്ക് സ്വീകരണം നൽകുന്നതോടൊപ്പം അദ്ധ്യാപക ദിനാചരണവും നടത്തുന്നു.
സപ്തമ്പർ 5 ന് വൈകീട്ട് 5 മണിക്ക്
കോഴിക്കാട് കേസരി ഹാളിൽ നടക്കുന്ന സ്വീകരണ പരിപാടിയിൽ ഡോ.ബാലകൃഷ്ണൻ നമ്പ്യാർ അദ്ധ്യക്ഷം വഹിക്കും.
സമാദരണനിർവഹണം,. കെ.എം നരേന്ദ്രൻ( ആകാശവാണിയുടെയും ദൂരശന്റെയും മുൻ പ്രോഗ്രാം മേധാവി). നടത്തും.
സംസ്ഥാന അവാർഡിന് അർഹയായ .ശ്രീലത ടീച്ചറേയും, അതോടൊപ്പം അൻപതോളം അദ്ധ്യാപകരെയും ചടങ്ങിൽ ആദരിക്കും.
.പി.ആർ നാഥൻ , പി.പി.ശ്രീധരനുണ്ണി എന്നവർ ആശംസാ പ്രസംഗം നടത്തും.
ഇതോടനുബണ്ഡിച്ച് , അദ്ധ്യാത്മജിയുടെ “വിദ്യാ സ്മൃതിലയം”എന്ന കഥാസമാഹാരത്തെ അധികരിച്ചുള്ള അദ്ധ്യാപകദിനത്തിന്റെ സന്ദേശം ഉൾക്കൊള്ളുന്ന രംഗാവിഷ്ക്കാരവും ഉണ്ടായിരിക്കും.
സ്വാമി . അദ്ധ്യാത്മാനന്ദ സരസ്വതി മറുപടി പ്രഭാഷണം നടത്തും.
സംബോധ് ഫണ്ടേഷൻ കോഴിക്കോട് ന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ചടങ്ങിലേക്ക് ഏവരേയും സ്വാഗത ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്കായി 9745787519 വിളിക്കാം.