KERALAtop news

നയതന്ത്രബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് , മുഖ്യപ്രതി സ്വപ്‌നസുരേഷിന് ജാമ്യം

പ്രതികള്‍ ഒരു വര്‍ഷത്തിലേറയായി ജയിലില്‍ കഴിയുകയാണെന്ന് പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

കൊച്ചി: കഴിഞ്ഞ വര്‍ഷം നവംബറില്‍ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിറക്കിയത്. പ്രതികള്‍ ഒരു വര്‍ഷത്തിലേറയായി ജയിലില്‍ കഴിയുകയാണെന്ന് പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. സ്വപ്‌ന ഉള്‍പ്പെടെ നാലുപേര്‍ക്കാണ് യുഎപിഎ കേസില്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.സ്വപ്‌നയ്‌ക്കെതിരെയുള്ള കോഫെപോസെ കരുതല്‍ തടങ്കല്‍ ഹൈക്കോടതി ആദ്യമേ റദ്ദാക്കിയിരുന്നു. ഇതോടെയാണ് ജയില്‍മോചനത്തിനുള്ള വഴിയൊരുങ്ങിയത്.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close