KERALAlocaltop news

സ്വാതി മ്യൂസിക് & ഡാൻസ് ഫെസ്റ്റ് ഏപ്രിൽ 17 മുതൽ 20 വരെ കോഴിക്കോട്

കോഴിക്കോട്: തിരുവനന്തപുരം ശ്രീ സ്വാതിതിരുനാൾ സംഗീത കോളേജിന്റെ സഹകരണത്തോടെ
കലാനിധി സെൻറർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ് സംഘടിപ്പിക്കുന്ന
“സ്വാതി മ്യൂസിക്ക് & ഡാൻസ് ഫെസ്റ്റ് 2025” ഏപ്രിൽ 17 മുതൽ 20 വരെ കോഴിക്കോട്  നടക്കും.
കർണാടക സംഗീതത്തിലേന്നപോലെ ഹിന്ദുസ്ഥാനി സംഗീതത്തിലും അസാമാന്യ നൈപുണ്യം തെളിയിച്ച തിരുവിതാംകൂർ സംസ്ഥാനത്തെ മഹാരാജാവായിരുന്ന സ്വാതി തിരുന്നാൾ രാമവർമ്മ തമ്പുരാൻ്റെ സ്മരണാർത്ഥം തിരുവനന്തപുരം കലാനിധി ട്രസ്റ്റ്‌ ആണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.കോഴിക്കോട് തിരുവന്നൂർ വിശ്വനാഥ ഓഡിറ്റോറിയത്തിൽസ്വാതി ഫെസ്റ്റ് M. S. ദേവിക ശ്രേയാംസ് കുമാർ(ഡയറക്ടർ,ഓപ്പറേഷൻസ്, മാതൃഭൂമി, കോഴിക്കോട്) ഉത്ഘാടനം നിർവഹിക്കും
ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, കേരളനടനം, ഒഡീസി, കഥക്, മണിപ്പൂരി, നാടോടി നൃത്തം, ഗാനാലാപനം (പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഗാനങ്ങൾ) എന്നിവയും യൂസഫലി കേച്ചേരി സ്മൃതി പുരസ്‌കാരസന്ധ്യയും സംഘടിപ്പിക്കുന്നു.ഫെസ്റ്റിൽ പങ്കെടുക്കുവാൻ
അപേക്ഷ അയക്കേണ്ട അവസാന തീയതി ഏപ്രിൽ 3 വ്യാഴാഴ്ച. കൂടുതൽ വിവരങ്ങൾക്ക്
9447509149/7034491493/8089424969 എന്നി ഫോൺ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് കലാനിധി ട്രസ്റ്റ്‌ ചെയര്പേഴ്സൻ
ഗീതാ രാജേന്ദ്രൻ, കലാനിധി അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close