crimeKERALAlocalPoliticstop newsVIRAL

കോഴിക്കോട് കളക്ടറേറ്റിൽ നിയമന തട്ടിപ്പ്: ഒന്നര വർഷം ജോലി ചെയ്ത അഞ്ച് വനിതാ ടൈപ്പിസ്റ്റുകൾ പുറത്തേക്ക് !

* ജോലി അട്ടിമറിക്ക് പിന്നിൽ കളക്ടറേറ്റ് A4 വിഭാഗം

കോഴിക്കോട് : ഭരണവർഗ യൂണിയൻ അംഗമായ ക്ലർക്ക് ജില്ലാ കളക്ടറെ തെറ്റിദ്ധരിപ്പിച്ച് പി.എസ് സി ലിസ്റ്റിൽ നിന്ന് റവന്യു വകുപ്പിൽ ഒന്നര വർഷം മുമ്പ് നിയമിതരായ അഞ്ച് ടൈപ്പിസ്റ്റുകളെ ഉടനടി പിരിച്ചുവിട്ട് ജൂലൈ 31 ന് അവസാനിച്ച പി എസ് സി ലിസ്റ്റിൽ നിന്ന് നിയമനം നടത്താൻ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവ്. റാങ്ക് ലിസ്റ്റ് കാലാവധി കഴിഞ്ഞതിനാൽ ഇനി സർക്കാർ സർവ്വീസിൽ ജോലി നേടാനാകാതെ അഞ്ച് വനിതാ ടൈപ്പിസ്റ്റുകൾ ഇതോടെ പുറത്താകുകയാണ് . കലക്ടറേറ്റിലെ A4 വിഭാഗത്തിലെ ക്ലർക്ക് മേലുദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് ഇപ്പോൾ പുറത്താകുന്ന അഞ്ച് വനിതകൾക്ക് നിയമനം സംഘടിപ്പിച്ച് നൽകിയതിന് പിന്നിൽ വൻ ഇടപാട് നടന്നതായി ആരോപണമുയർന്നു. നിയമന അധികാരികളായ ജില്ലാ കളക്ടറുടേയും എഡിഎമ്മിൻ്റേയും സൽപേര് പോകും എന്നതിനാൽ അനധികൃത നിയമനം സംബന്ധിച്ച വിവരങ്ങൾ മൂടിവച്ചിരിക്കയാണ്.         ജില്ലയിൽ റവന്യൂ എസ്റ്റാബ്ലിഷ് മെൻ്റിൽ 5 പേരെ ക്ലർക്ക് – കം ടൈപ്പിസ്റ്റ് തസ്തികയിൽ പി.എസ് സി മുഖേന നിയമിച്ചിരുന്നു .

ക്ലർക്ക് കം ടൈപ്പിസ്റ്റ് തസ്തികയിൽ ജോലിയിൽ പ്രവേശിച്ചവർക്ക് തസ്തിക മാറ്റം വഴി എൽ ഡി ക്ലർക്കായി പിന്നീട് മാറ്റം കിട്ടണമെങ്കിൽ സർവ്വീസിൽ പ്രവേശി ച്ച് അഞ്ച് വർഷം കഴിയണമെന്നാണ് നിയമങ്ങളിലു ചട്ടങ്ങളിലും ഉള്ളത്. ഇതിന്, സർവ്വീസിൽ പ്രവേശിച്ച് ആറ് മാസത്തിനകം – പിന്നീട് ക്ലാർക്കായാണോ ടൈപ്പിസ്റ്റ് ആയാണോ സ്ഥിരനിയമനം വേണ്ടത് എന്ന് ഓപ്ഷൻ നൽകണം. എന്നാൽ
നിയമങ്ങൾക്കും ഉത്തര വുകൾക്കും വിരുദ്ധമായി ക്ലർക്ക് – കം ടൈപ്പിസ്റ്റ് തസ്തികയിൽ ജോലിയിൽ പ്രവേശിച്ച് ആദ്യത്തെ അഞ്ച് പേർക്ക് കേവലം 6 മാസം കഴിഞ്ഞ പ്പോൾ ക്ലർക്ക് മാരായി തസ്തിക മാറ്റി നിയമ വിരുദ്ധ മായി നിയമിക്കുകയായിരുന്നു.  A4 തസ്തികയിൽ നിന്നാണ് ഇതിൻ്റെ ഫയൽ മേലാധികാരികൾക്ക് സമർപ്പിച്ചത്. ഇങ്ങനെ അഞ്ച് പേർക്ക് ക്രമവിരുദ്ധ നിയമനം നൽകിയ തോടെ ജില്ലയിലെ റവന്യു വകുപ്പിൽ അഞ്ച് ടൈപ്പിസ്റ്റു തസ്തിക ഒഴിവു വന്നു.
നിയമ വിരുദ്ധമായ  നടപടി യിലൂടെ ഒഴിവുവന്ന ക്ലർക്ക് കം ടൈപിസ്റ്റിൻ്റെ 5 ഒഴിവിലേക്ക് പുതുതായി ഒന്നരവർഷം മുൻപ് നിയമനം നടത്തുകയായിരുന്നു. ഇവരാരും സി പി ഐ യൂനിയനായ ജോയിൻ്റ് കൗൺസിലിലെ അംഗങ്ങളല്ല.

വൻതുക കൈപ്പറ്റിയാണ് ഇത്തരം ഒത്തുകളി നടന്നതെന്ന്  പരക്കെ ആക്ഷേപ മുണ്ട് .
മുഖ്യമന്ത്രിയടക്കം  പലർക്കും പരാതി കൊടുത്തി ‘ട്ടും യാതൊരു നടപടി യും സ്വീകരിക്കാതി രുന്നതിനാൽ

നിലവിലുണ്ടായിരുന്നതും 31-7- 2025 ന് അവസാനിച്ചതുമായ LDC ലിസ്റ്റിലെ അഞ്ച് ഉദ്യോഗാർത്ഥികൾ കേരള അഡ്മിനി സ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപി ച്ചതിൻ്റെ അടിസ്ഥാന ത്തിലാണ് 5 ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനും പുതിയ നിയമനം നടത്താനും ട്രെബ്യൂണൽ ഉത്തരവിട്ടത്. ഈ ഉത്തരവു മായി ഉദ്യോഗാ ർത്ഥികൾ ‘ഡെപ്യൂട്ടി കലക്ടർ ജനറലിനേയും മറ്റ് ഉദ്യോ ഗസ്ഥരേയും സമീപിച്ചു. ഇവർ അകത്ത് കയറുന്നതോടെ രണ്ടാമത് അനധികൃത നിയമനം നേടിയ അഞ്ച് പേരും സർവ്വീസിൽ നിന്ന് പുറത്താകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close