
കോഴിക്കോട് : ജീവിതത്തെ ആജീവനാന്ത ആഘോഷമാക്കാൻ മനുഷ്യനു കഴിയും.
എന്നാൽ വിവിധ രീതിയിലുള്ള ഭയങ്ങൾ മനുഷ്യനെ വേട്ടയാടുന്ന ദുരവസ്ഥ സങ്കടകരമാണ് എന്ന് സംബോധ് ഫൗണ്ടേഷൻ ആഗോള സാരഥിയായ സ്വാമി ബോധാനന്ദ അഭിപ്രായപെട്ടു.
നാരദ ഭക്തി സൂത്രത്തെ അധികരച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഞാനും ഈ ലോകവും ഈശ്വരനും ഒക്കെ വ്യത്യസ്തമാണ് എന്നതാണ് ഭയത്തിന് കാരണം. ഞാൻ അവഗണിക്കപ്പെടുമോ, അധികാരങ്ങൾ നഷ്ടപ്പെടുമോ, എനിക്കു രോഗങ്ങൾ വരുമോ, മരണം ഉണ്ടാവുമല്ലോ ഇതൊക്കെയാണ് അടിസ്ഥാന ഭയങ്ങൾ.
ഭയവും ഊർജ്ജത്തെ ഉണർത്തും. എന്നാലത് നശീകരണാത്മകമായി പ്രകടമാവുന്നുവെന്നതാണ് ലോകാനുഭവം.
ഭയയുക്തർ കാമികളും അത്യാഗ്രഹികളും ഏവരേയും വെറുക്കുന്നവരും ഒക്കെയാവും . അത് ഏവർക്കും അസ്വസ്ഥത നൽകുന്നു.
ഭക്തി സ്നേഹമാണ്. സ്നേഹത്തിൻ്റെ ഊർജ്ജാനുഭവം എല്ലാവർക്കും അറിയാം. സ്നേഹസമ്പന്നത അനുകമ്പ ഉണർത്തുന്നു, നമ്മെ സേവന സന്നദ്ധരാക്കുന്നു. സ്നേഹം ഈശ്വരനോടായാൽ അത് ദിവ്യാനുഭൂതിയാവും. ലോകത്തെ മുഴുവൻ സ്നേഹിക്കാൻ കഴിയും. ഈശ്വര പ്രേമാനുഭൂതി കൊണ്ട് സമ്പന്നരാവാനുള്ള വഴി ശ്രീ നാരദർ പറഞ്ഞു തരുന്നു. ഈശ്വരനെ അറിയുമ്പോൾ പ്രേമം ഉണർന്നു വരും. മാരുതി ഭക്തിയുടെ കരുത്തിനും നിരന്തര ജീവിത ഉത്സവത്തിനും ഉത്തമ ഉദാഹരണമാണ്. പാറോപ്പടി സരസ്വതി വിദ്യാമന്ദിർ ഹാളിൽ നടക്കുന്ന പ്രഭാഷണം Feb 20 ന് സമാപിക്കും.