
തൃശൂർ: കെ എസ് യു പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ചും കൈയാമം വച്ചും കോടതിയിൽ ഹാജരാക്കിയതിൻ്റെ പേരിൽ രാഷ്ട്രിയ സമ്മർദം മൂലം തിരുവനന്തപുരം പോലീസ് ആസ്ഥാനത്തേക്ക് സ്ഥലംമാറ്റപ്പെട്ട വടക്കാഞ്ചേരി ഇൻസ്പെക്ടർ യു.കെ. ഷാജഹാൻ നിരപരാധിയെന്ന് തെളിയിക്കുന്ന വിവരങ്ങൾ പുറത്ത്. വധശ്രമം, പിടിച്ചു പറി എന്നീ ക്രിമിനൽ കേസുകളിൽ പ്രതിചേർക്കപ്പെട്ട ഏഴോളം കെ എസ് യു പ്രവർത്തകരെ സുപ്രീം കോടതിയുടെ മാനദണ്ഡം അനുസരിച്ചാണ് കൈവിലങ്ങും മുഖംമൂടിയും ധരിപ്പിച്ച് തിരിച്ചറിയൽ പരേഡിനായി ( Test identification Parade) കോടതിയാൽ ഹാജരാക്കിയത് എന്നിരിക്കെയാണ് കേരള പോലീസിലെ മികച്ച കുറ്റാന്വേഷകനായ യു.കെ. ഷാജഹാനെ ഇല്ലാക്കഥകൾ മെനഞ്ഞ് ചിലർ ക്രൂശിക്കാൻ ശ്രമിക്കുന്നത്. കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിൽ നടന്ന പ്രമാദമായ നിരവധി കവർച്ചാ കേസുകളിൽ ആസമിലും ഇന്ത്യയുടെ അതിർത്തി സംസ്ഥാനങ്ങളിലും കടന്നുചെന്ന് നിർഭയനായി പ്രതികളെ പിടി കൂടി കവർച്ചാ മുതൽ വീണ്ടെടുത്ത ഷാജഹാൻ കുറ്റാന്വേഷണ മികവിന് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ നേടിയ അഴിമതിരഹിതനായ പോലീസ് ഓഫീസറാണ്. മുഖംമൂടിയും കൈവിലങ്ങും അണിയിച്ച് കോടതിയിൽ ഹാജരാക്കിയത് നൂറുശതമാനം നിയമാനുസൃതമാണെന്ന് കേസ് രേഖകൾ ചൂണ്ടിക്കാട്ടുന്നു. എൽദോസ്, ആദിത്യൻ എന്നീ എസ് എഫ് ഐ പ്രവർത്തകരെ ഏഴോളം കെ എസ് യു ക്കാർ ചേർന്ന് അടിച്ചു പരിക്കേൽപ്പിക്കുകയും എൽദോസിൻ്റെ മൊബൈൽ ഫോണും എണ്ണായിരം രൂപയും പിടിച്ചു പറിക്കുകയും ചെയ്തുവെന്നാണ് കേസ്. പരാതിക്കാരിൽ ആദിത്യന് പ്രതികളെ അറിയാമെങ്കിലും എൽദോസിന് ആരെയും അറിയില്ല. പോലീസ് സ്റ്റേഷനിൽ വച്ച് തിരിച്ചറിയൽ പരേഡ് നടത്തിയാലും അതിൽ കൃത്രിമം നടക്കാനിടയുണ്ട്. അതിനാലാണ് പ്രതികളെന്നു പറയുന്നവരെ മുഖംമൂടിയണിയിച്ചത്. എന്നാൽ കോടതിയിൽ വച്ച് തിരിച്ചറിയൽ പരേഡ് നടത്തിയാൽ അത് കേസ് ബലവത്താക്കും. അഥവാ പിടിക്കപ്പെട്ടവർ നിരപരാധിയെങ്കിൽ അവരെ കോടതിയിൽ നിന്ന് വാദികൾക്ക് തിരിച്ചറിയാൻ കഴിയാതെ വന്നാൽ കേസ് തള്ളിപ്പോകുകയും ചെയ്യും. ഇങ്ങനെ വാദികൾക്കും പ്രതികൾക്കും ഒരേ പോലെ ഗുണകരമാകും എന്നതിനാലാണ് തിരിച്ചറിയൽ പരേഡ് കോടതിയിൽ പൂർത്തിയാക്കാനായി പ്രതികളെ മുഖംമൂടി ധരിപ്പിച്ചത്. തിരിച്ചറിയൽ പരേഡ് നടത്തേണ്ട വ്യക്തികളുടെ ഫോട്ടോ പോലും മാധ്യങ്ങൾക്ക് നൽകാത്തത് പരേഡിൻ്റെ വിജയം ഉറപ്പിക്കാനാണെന്ന് നിയമ വിഭഗ്ദർ ചൂണ്ടിക്കാട്ടുന്നു. കേസിലെ ഒന്നാം പ്രതി ഗണേശൻ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. മൂന്നു തവണ പോലിസിനെ അക്രമിച്ച ക്രിമിനലായതിനാലാണ് പ്രതികളെ കൈവിലങ് അണിയിച്ചതെന്ന് രേഖകൾ പറയുന്നു. അന്ന് കോടതിയാൽ തടിച്ചു കൂടിയിരുന്ന പ്രതികളുടെ ആളുകൾ ബഹളം വച്ചതിനാൽ കോടതിയിൽ എത്തിയ ശേഷവും മുഖം മൂടിയോ വിലങ്ങോ മാറ്റാൻ പോലീസിന് കഴിഞ്ഞില്ല. എന്നാൽ കേസിൻ്റെ വിശദാംശം പോലീസ് കോടതിയെ ബോധ്യപ്പെടുത്തിയതിന് ശേഷം, കേസിൻ്റെ ഗൗരവം കണക്കിലെടുത്ത കോടതി പ്രതികളെ മുഖംമൂടിയും വിലങ്ങും അണിയിച്ച് തന്നെ തിരികെ കൊണ്ടുപോകാൻ അനുമതി നൽകുകയായിരുന്നു. തിരിച്ചറിയൽ പരേഡ് പൊളിച്ച് കേസ് ദുർബലപ്പെടുത്തുക മാത്രമാണത്രെ ഷാജഹാനെ വേട്ടയാടാനുണ്ടായ പ്രധാന കാരണമത്രെ. കോഴിക്കോട് ചേ വായൂർ എസ് ഐ, കസബ സിഐ എന്നീ നിലകളിൽ മുൻപ് പ്രവർത്തിച്ച ഷാജഹാൻ നിരവധി കവർച്ചാ കേസുകൾക്ക് തുമ്പുണ്ടാക്കി. കോഴിക്കോട് കല്ലായിയിലെ സ്വർണ വ്യാപാരിയുടെ ഫ്ലാറ്റിൽ നിന്ന് പത്ത് കിലോയിലധികം സ്വർണം നഷ്ടപ്പെട്ട കേസിൽ ഇൻസ്പെക്ടർ
യു കെ ഷാജഹാന്റെ നേതൃത്ത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപികരിക്കുകയും ഗോവ ,രാജസ്ഥാൻ, മുംബെ എന്നിവിടങ്ങളിൽ ദിവസങ്ങളോളം താമസിച്ച് മുംബൈയിൽ വച്ച് അതി സാഹസികമായി രാജസ്ഥാൻ സ്വദേശികളായ പങ്കജ് സിങ്ങ് , ജിതേന്ദ്രർ സിങ്ങ് എന്നിവരെ അറസ്‌റ്റ് ചെയ്യുകയും നഷ്ട്ടപ്പെട്ട സ്വർണ്ണത്തിന്റെ മുക്കാൽ ഭാഗത്തോളം കണ്ടെത്തുകയും ചെയ്തിരുന്നു. 2019 ൽ കേച്ചേരി ഇൻസ്പെക്ടറായിരിക്കെ പ്രമാദമായ ഒരു കൊലകേസ് തെളിയിച്ചു.ബസ് ജീവനക്കാര ന്റെ മുങ്ങിമരണം 4 വർഷത്തിനു ശേഷം കൊലപാതകമാണെന്നു തെളിയിച്ചതാണ് ഈ കേസ്. പ്രതി വരന്തരപ്പിള്ളി വേലൂപാടം സ്വദേശി പുള്ളിപ്പറ മ്പിൽ സലീഷിനെ (42)യാണ് ഷാജഹാൻ്റെ നേതൃത്വത്തിൽ കുന്ദംകു ളം പൊലീസ് അറസ്‌റ്റ് ചെയ്‌തത്. 4 വർഷം മുൻപു കേച്ചേരി ആയ മുക്ക് പുഴയിൽ കൈപ്പറമ്പു സ്വ ദേശി കരിപ്പോട്ടിൽ ഗോപിനാഥൻ നായരുടെ മകൻ രജീഷ് (36) മരി ച്ച കേസിലാണ് അറസ്‌റ്റ് .മുങ്ങിമരണമെന്നു രേഖപ്പെടുത്തിയ കേസാണിത്.
2019 നവംബർ 18 നായിരുന്നു സംഭവം രജീഷും സലീഷും സു ഹ്യത്തുക്കളായിരുന്നു. ഇവർ മറ്റു സുഹൃത്തുക്കൾക്കൊപ്പം ആയമു ക്ക് പുഴയുടെ അടുത്തുള്ള പറ മ്പിൽ നിന്ന് ഉത്സവത്തിനായി കവുങ്ങിൻ പൂക്കുല വെട്ടിയിരു ന്നു. എന്നാൽ തിരിച്ചുവരുമ്പോൾ ഇതെടുക്കാൻ മറന്നു.
വീണ്ടും അതെടുക്കാൻ പോയ ഇരുവരും തമ്മിൽ തർക്കമുണ്ടാ യി. വൈകിട്ടാണു രജീഷ് പുഴ
യിൽ വീണ കാര്യം സുഹൃ ത്തുക്കളോടു സലീഷ് പറയു ത്തിൽ വീണ പ്പോൾ എടു ക്കാൻ ശ്രമിച്ച പ്പോൾ മുങ്ങി പ്പോകുകയായിരുന്നെന്നാണു പറ ഞ്ഞത്. മരണത്തിൽ ബന്ധുക്കൾ സംശയം ഉന്നയിച്ചതോടെയാണ് ഷാജഹാൻ പഴുതടച്ച അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.
ആസാം യുവതിയുടെ കൊലപാതകത്തിന്റെ ചു രുളഴിക്കാൻ പ്രതിയായ ഭർത്താവിനെ തേടി മണി ക്കൂറുകൾകം മങ്കടയൽ നിന്ന് ആസാമിലേക്ക് പുറപ്പെട്ട അന്വേഷണ സംഘത്തിൻറതലവനായിരുന്നു അന്ന് മങ്കട സി.ഐ. ആയിരുന്ന യു.കെ. ഷാജഹാൻ. സി.ഐ.യുടെ കൂടെ സഹഓഫീസർമാ രായ അബ്ദുൽസലാം, ദിനേഷ്, കൃഷ്‌ണകുമാർ അടക്കമുള്ളനാലംഗ സംഘമാണ് അന്ന് ആസാമിലേക്ക് പുറപ്പെട്ടത്. ദിവസങ്ങൾക്കുള്ളി പ്രതിയെ ചൈന അതിർത്തിയിൽ നിന്ന് പിടികൂടാൻ അതി സാഹസികമായി നടത്തിയ അന്വേഷണ യാത്ര അനുഭവം ഡയറി കുറിപ്പായി പുറത്തു വന്നിരുന്നു . മാർച്ച് പത്തിന് ഉച്ചഭക്ഷണം കഴിഞ്ഞു സേ്‌റ്റഷനിലേക്കു തിരിക്കാൻ നിൽക്കുന്ന സമയ മാണ് സ്‌റ്റഷനിൽ നിന്നും വിവരം ലഭിക്കുന്നത്. ഏലച്ചോലയിൽ അന്യസംസ്‌ഥാന തൊഴിലാളി താമസിക്കുന്ന വാടക ക്വാർട്ടേഴ്‌സിൽനിന്നും ദുർ ഗന്ധം വമിക്കുന്നതുകാരണം അയൽവാസികൾ ജ നൽ ചില്ലു തകർത്ത് നോക്കിയതിൽ ഒരു മൃതദേ ഹം പുതപ്പിട് മൂടിയ നിലയിൽ കാണുന്നു. വാ തിൽ പുറത്തുനിന്നും പൂട്ടിയ നിലയിൽ ആണ്. കേട്ടപ്പോഴേ ഒരു കൊലപാതകം മനസ്സിൽ വന്നു. എന്തായാലും പോലീസ് പോയിട്ടുണ്ട്. വേഗം അ ങ്ങോട്ടു തിരിച്ചു. അവിടെ ചെന്ന് വാതിൽ പൂട്ടു പൊളിച്ചു നോക്കി. രൂക്ഷ ഗന്ധം. രണ്ടു ദിവസം പ ഴക്കം കാണണം.
കൊലപാതകമാണെന്ന് ഉറപ്പിക്കണമെങ്കിൽ പോസ്റ്റ്മോർട്ടം കഴിയണം. എന്നാലും കൊലപാ തകമാണെന്ന് ഉറപ്പിച്ചു തന്നെ നടപടികൾ എടു ത്തു. ആസം സ്വദേശികൾ ആണ് അവിടെ താമ സിച്ചിരുന്നത്. ഭാര്യയും ഭർത്താവും രണ്ട് കുട്ടിക ളും. ഭർത്താവിനെയും കുട്ടികളെയും കാണാനില്ല. ഭാര്യയാണ് മരണപെട്ടു കിടക്കുന്നതു. ഭർത്താവി ന്റെ ഫോൺ സ്വിച്ച് ഓഫാണ്. പോസ്‌റ്റ്മോർട്ടം ക ഴിഞ്ഞു, കഴുത്തിൽ ആഴത്തിൽ കത്തികുത്തേറ്റിട്ടു ണ്ട്. ശ്വാസം മുട്ടിക്കുകയും ചെയ്തിട്ടുണ്ട്. തല ക്കും ഇടിച്ചു പരുക്കേൽപ്പിച്ചിരിക്കുന്നു. കൊലപാ തകം തന്നെ ശരിക്കും ക്രൂരമായ രീതിയിൽ .ഇനി വൈകിയാൽ
പ്രതിയായ ഭർത്താവ് കു ട്ടികളുമായി ഇന്ത്യ വിട്ടു ബംഗ്ലാദേശ്ലോ മറ്റൊ പോയാൽ പി എന്നെ ഒരു പക്ഷെ പിടികൂടൽ എളുപ്പമല്ല. നിരവധി കേസുകൾ അത്തരത്തിൽ കിടക്കുന്നുണ്ട്. അതിനുള്ള അവസരം നൽകികൂടാ. സി.സി.ക്യാമറ പരി ശോധനയിൽ ഒലവക്കോടു നിന്നും ട്രെയിൻ കയ റി പോവുന്നുണ്ട്. റെയിൽവേ പോലീസിൽ എല്ലാം വിവരം അറിയിച്ചു. കിട്ടുമെന്ന പ്രതീക്ഷയിൽ കാ ത്തിരുന്നു. ആസാം എത്തണമെങ്കിൽ മൂന്ന് ദിവസ മെടുക്കും രണ്ടു ദിവസം ഇപ്പോഴേ കഴിഞ്ഞിട്ടുണ്ട്. ഇന്നത്തെ ദിവസം കിട്ടിയില്ലേൽ പിന്നെ ചാൻസ് ഇല്ല. കുട്ടികൾ കൂടെ ഉള്ള കാരണം വീട്ടിൽ ഏൽ പിക്കാൻ എങ്കിലും സ്വന്തം വീട്ടിൽ പോവാൻ ചാൻസ് ഉണ്ട്. ഉടനെ പ്രതികരിച്ചില്ല എങ്കിൽ പ്രതി രക്ഷപ്പെടും. പിടികൂടാം എന്ന വിശ്വാസവും കാക്കിയുടെ സത്യ ത്തിലുള്ള വിശ്വാസവുമല്ലാതെ വേറെ ഒന്നുമില്ല കൈമുതൽ. മാണിക്‌പൂർ പോലീസ് ന്റെ സഹായ ത്തോടെ ഞങ്ങൾ അന്നുതന്നെ പ്രതിയുടെ ഗ്രാമ ത്തിലേക്കു തിരിച്ചു. ഗ്രാമീണമായ ഒറ്റയടി പാതയും മുളകൊണ്ടുണ്ടാക്കിയ പാലവുമെല്ലാം താണ്ടി അവിടെയെത്തി. വീട്ടുകാർ പ്രതി അവിടെ എത്തി യതായി സമ്മതിച്ചില്ലെങ്കിലും നാട്ടിൽ വിശദമായി അന്വേഷിച്ചതിൽ തൊട്ടു മുൻപേ ഉള്ള ദിവസം അ വിടെ വന്നു പോയിട്ടുണ്ട്.
ഇനി വീണ്ടും റിക്ഷ
കൾ തന്നെ
ശരണം.
വാഹനമില്ല.
യൂണിഫോം
ഇല്ല. എത്രയും പെട്ടെന്ന് അവൻ്റെ നാട്ടിൽ എത്തണം. അല്ലാതെ മറ്റു വഴിയില്ല. ട്രെയിൻ വഴി പോയാൽ അറുപത് മണിക്കൂർ സഞ്ചരിച്ചാലെ ആസാം എത്തൂ. അത് പോരാ, വിമാനമാർഗം പോവാൻ അ നുമതി ലഭിച്ചു. രാവിലെ കോയമ്പത്തൂർ വഴി വിമാ നം, അത് വൈകുന്നേരം ഗുവാഹത്തി എത്തി. അ വിടുന്ന് വീണ്ടും കിലോമീറ്റർ കുറെ സഞ്ചരിക്ക ണം പ്രതിയുടെ ഗ്രാമത്തിലേക്ക്. വിശ്രമിക്കാൻ സ മയമില്ല. അതിരാവിലെയാണ് എത്തിയതെങ്കിലും സമയം പാഴാകാതെ എല്ലാവരും റെഡിയായി. അങ്ങനെ അതി സാഹസീകമായാണ് പ്രതിയെ പിടികൂടിയത്. ഇങ്ങനെ നിരവധി പ്രമാദമായ കേസുകൾ തെളിയിച്ച മികച്ച കുറ്റാന്വേഷകനാണ് യു.കെ ഷാജഹാൻ.




