KERALAlocaltop news

കോഴിക്കോട് വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട ; മൂന്നുപേര്‍ പിടിയിൽ

കോഴിക്കോട് : ലോഡ്ജില്‍ മയക്കുമരുന്നുമായി യുവതിയുള്‍പ്പെടെ എട്ടുപേരെ പിടികൂടിയതിന് പിന്നാലെ     കോഴിക്കോട് നഗരത്തിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. അന്താരാഷ്ട്ര വിപണിയില്‍ ആവശ്യക്കാരേറെയുള്ള മയക്കുമരുന്നായ മെത്തലിന്‍ ഡയോക്സി മെത്തഫെറ്റാമിന്‍ (എംഡിഎംഎ)യുമായാണ് മൂന്നുപേർ
പിടിയിലായത് .
എളേറ്റിൽ കൈതക്കൽ വീട്ടിൽ നൗഫൽ (33), എളേറ്റിൽ ഞേളികുന്നുമ്മൽ അൻവർ തസ്നിം(30),  കട്ടിപ്പാറ പുറംമ്പോളിയിൽ മൻസൂർ (35) എന്നിവരെയാണ് 44ഗ്രാം എംഡിഎംഎ
യുമായി ചേവായൂർ പോലീസും സിറ്റി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും (ഡൻസാഫ്) ,സിറ്റി ക്രൈം സ്ക്വാഡും ചേർന്ന്പിടികൂടി യത്.
ഇതിൽ അൻവർ കുവൈറ്റിൽ ഹെറോയിൻ കടത്തിയ കേസിൽ15 വർഷം ശിക്ഷിക്കപ്പെട്ട് എട്ട്  വർഷത്തെ ശിക്ഷ കഴിഞ്ഞ് എട്ട്  മാസം മുമ്പ് കുവൈറ്റ് സർക്കാരിൻ്റെ പൊതുമാപ്പിൽ ജയിൽ മോചിതനായ കുറ്റവാളിയാണ്. അൻവർ തസ്നീമിൻ്റെ കൂടെ കുവൈറ്റ് ജയിലിൽ സമാനമായ കേസിൽ ശിക്ഷിക്കപ്പെട്ട്  പുറത്തിറങ്ങിയ തമിഴ്നാട് സ്വദേശിയിൽ നിന്നുമാണ് ലഹരിമരുന്ന് വാങ്ങി കേരളത്തിൽ എത്തിച്ചത്.
 നൗഫൽ ഗൾഫിലും ഇന്ത്യയിലും സമാനമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നയാളാണെന്നും സൂചന ലഭിച്ചിട്ടുണ്ട്. പ്രതികൾക്ക് അന്താരാഷ്ട്ര ലഹരിമരുന്ന് സംഘങ്ങളുമായി അടുത്ത ബന്ധമുള്ളതായും പറയുന്നു.
സിന്തറ്റിക് ഡ്രഗ്‌സ് വിഭാഗത്തിൽപ്പെടുന്ന എംഡിഎംഎ ചികിത്സാരംഗത്ത് വരെ ഉപയോഗിക്കുന്നതിനു സ്വീകാര്യത ലഭിച്ചിട്ടില്ല. നിശാപാർട്ടികളിൽ പങ്കെടുക്കുന്നവരാണ് ഇവ കൂടുതലായി ഉപയോഗിക്കു ന്നത്.കുറഞ്ഞ അളവിലുള്ള ഉപയോഗം നാല്  മുതൽ ആറു  മണിക്കൂർ വരെ ലഹരി നിൽക്കുന്നതിനാൽ സംഗീതമേള കളിലും നൃത്തപരിപാടി കളിലും ഈ ലഹരിമരുന്നു വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് സിറ്റിയിൽ ലഹരിമരുന്നിൻ്റെ ഉപയോഗം വർദ്ധിച്ചു വരാനുള്ള സാധ്യത മുന്നിൽ കണ്ട് നിരീക്ഷണം ശക്തമാക്കാൻ സിറ്റി പോലീസ് കമ്മിഷണർ  എ.വി. ജോർജ്ജ്
 കർശന നിർദ്ദേശം നൽകിയിരുന്നു. തുടർന്ന്  ഡൻസാഫും,സിറ്റി ക്രൈം സ്ക്വാഡും അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു.
ഗോവ,ബാഗ്ലൂർ, ചെന്നൈ കേന്ദ്രീകരിച്ചാണ് സിന്തറ്റിക്ക് ഡ്രഗ്ഗുകളെല്ലാം തന്നെ കേരളത്തിലേക്ക് എത്തുന്നതെന്ന് മെഡിക്കൽ കോളേജ് എ സിപി കെ.സുദർശൻ പറഞ്ഞു.
ഇവിടങ്ങളിൽ നിന്ന് ചെറിയ തുകക്ക് വലിയ അളവിൽ ഡ്രഗ്ഗ് വാങ്ങി കേരളത്തിലേക്ക് കൊണ്ട് വന്ന് അമിതമായ ആദായത്തിന് വില്പന നടത്തുകയാണ്. പെൺകുട്ടികളടക്കം ഇത്തരം ലഹരി മാഫിയ സംഘത്തിലെ കരിയർ മാരായി പ്രവർത്തിക്കുന്നുണ്ടെന്നും, ഇവരെ കുറിച്ച് കൂടുതൽ അന്വേഷിക്കുന്നതിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങുമെന്നും എസിപി അറിയിച്ചു.
ഇവയുടെ ചെറിയ അളവിലുള്ള ഉപയോഗം തന്നെ ഹൃദ്രോഗം, ഓർമക്കുറവ്,വിഷാദരോഗം,പരിഭ്രാന്തി,മനോനില തകരാറിലാകൽ,കാഴ്ച ക്കുറവ് എന്നിവയ്ക്കിടയാ ക്കും.ഇത്തരം ലഹരി വസ്തുക്കൾ കുറഞ്ഞ അളവിൽ പോലും കൈവശം വയ്ക്കുന്നത് ജാമ്യമില്ല കുറ്റമാണ്.
 ഏതാനും മാസത്തിനിടെ തന്നെ കോഴിക്കോട് സിറ്റിയിൽ 60 കിലോയോളം കഞ്ചാവും 75 ഗ്രാമോളം എംഡി എം എയും 300 ഗ്രാം ഹാഷിഷും,നിരവധി നിരോധിത പുകയില ഉല്പന്നങ്ങൾ,ഹാഷിഷ് ഓയിൽ എന്നിവ ഡൻ സാഫിൻ്റെ സഹായത്തോ ടെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പിടികൂടിയിട്ടുണ്ട്.
മയക്കുമരുന്ന് പിടികൂടിയവരിൽ ചേവായൂർ സറ്റേഷൻ ഇൻസ്പെക്ടർ പി.ചന്ദ്രമോഹൻ, എസ് ഐമാരായ അഭിജിത്ത്, ഷാൻ, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ എ എസ് ഐമാരായ മുഹമ്മദ് ഷാഫി,എം.സജി,സീനിയർ സിപിഒമാരായ കെ.അഖിലേഷ്,കെ.എ ജോമോൻ, സിപിഒ എം. ജിനേഷ്,കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഇ.മനോജ്, എം ഷാലു, എ.പ്രശാന്ത് കുമാർ, ഷാഫി പറമ്പത്ത്, ശ്രീജിത്ത് പടിയാത്ത് എന്നിവർ ഉണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close