KERALAlocaltop news

കുപ്രസിദ്ധ ലഹരി വിൽപ്പനക്കാരി ഖമറുന്നീസ ട്രെയിൻ മാർഗ്ഗം കഞ്ചാവു കടത്തവെ പിടിയിൽ

കോഴിക്കോട് : നഗരത്തിലേക്ക് വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി വെസ്റ്റ്ഹിൽ കോനാട് ബീച്ച് ചേക്രയിൽ വളപ്പിൽ ഹൗസിൽ കമറുനീസ സി.പി യെ കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും , എസ്.ഐ സുലൈമാൻ ബി യുടെ നേതൃത്വത്തിലുള്ള
ടൗൺ പോലീസും ചേർന്ന് പിടികൂടി.

മംഗലാപുരത്ത് നിന്നും കോഴിക്കോട്ടേയ്ക്ക് ട്രയിൻ മാർഗ്ഗം വിൽപ്പനക്കായി കൊണ്ട് വന്ന 04 കിലോ 331 ഗ്രാം കഞ്ചാവാണ് റെയിൽവെ സ്റ്റേഷൻ റോഡിൽ നിന്നും ഇന്ന് രാവിലെ പിടികൂടിയത് പരിശോധനയിൽ ഷോൾഡർ ബാഗിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.

മുമ്പ് 80.500 ഗ്രാം ബ്രൗൺ ഷുഗറും , രണ്ട് കിലോ
കഞ്ചാവുമായി പിടി കൂടിയതിന് കുന്ദമംഗലം സ്റ്റേഷനിൽ കേസുണ്ട് ഇതിൽ 5 വർഷം ജയിൽ ശിക്ഷ കിട്ടിയിട്ടുണ്ട്. കൂടാതെ കോഴിക്കോട് എക്സൈസിൽ മൂന്ന് കഞ്ചാവ് കേസും , കഴിഞ്ഞ വർഷം 4 kg കഞ്ചാവുമായി കോയമ്പത്തൂർ പോലീസ് പിടികൂടി ഇപ്പോൾ ജാമ്യത്തിലാണ്. ജാമ്യത്തിൽ ഇറങ്ങിയ ശേഷം വീണ്ടും ലഹരി കച്ചവടം തുടങ്ങി എന്ന വിവരത്തിൽ കമറുനീസ ഡാൻസാഫ് ടീമിൻ്റെ നിരീക്ഷണത്തിൽ ആയിരുന്നു. ജില്ലയിലെ പല ഭാഗങ്ങളിലുമായി വീടുകൾ വാടകക്ക് എടുത്താണ് ലഹരി കച്ചവടം നടത്തുന്നത്.

ഡാൻസാഫ് അംഗങ്ങളായ എസ്. ഐ മനോജ് എടയേടത്ത് , എ എസ്.ഐ അനീഷ് മുസ്സേൻ വീട് , അഖിലേഷ് കെ , സുനോജ് കാരയിൽ സരുൺ കുമാർ പി കെ, ലതീഷ് എം കെ , ഷിനോജ് എം , അഭിജിത്ത് പി, അതുൽ ഇ വി , തൗഫീക്ക് ടി.കെ, ദിനീഷ് Pk ,മുഹമ്മദ് മഷ്ഹൂർ. കെ എം, ടൗൺ സ്റ്റേഷനിലെ എസ്.ഐ മാരായ ഷബീർ ,മനോജ് ,Scpo ശ്രീജേഷ് , സിജിൽ, സുബിനി , രാജ്കുമാർ വനിതാ സ്റ്റേഷനിലെ സ്മിത ബെഹൻ, ലജിഷ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close