
കൊച്ചി : താമരശ്ശേരി ചുരത്തിനു സമാന്തരമായി ആനയ്ക്കാംപൊ യിൽ-കള്ളാടി-മേപ്പാടി തുരങ്ക പ്പാത നിർമിക്കാൻ പരിസ്ഥിതി അനുമതി നൽകിയതു റദ്ദാക്കണ മെന്ന ഹർജിയിൽ ഹൈക്കോട തി സർക്കാരിന്റെയുൾപ്പെടെ വി ശദീകരണം തേടി. തുരങ്കപാതയു : മായി ബന്ധപ്പെട്ടുള്ള തീരുമാനങ്ങൾ ഹർജിയിലെ തീർപ്പിനു വി ധേയമായിരിക്കുമെന്നു ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
- തുരങ്കപ്പാത നിർമിക്കുന്നതു വയനാടിന്റെയും നീലഗിരിയുടെ യും പരിസ്ഥിതിക്കു ഭീഷണിയാ ണെന്നു വയനാട് പരിസ്ഥിതി സംരക്ഷണ സമിതിയുടെ ഹർജിയിൽ പറയുന്നു. ഗുരുതര മണ്ണിടിച്ചിൽ ഭീഷണിയുള്ള മേഖലയാണിത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനും മറ്റും പരാതി നൽകി. സ്റ്റേറ്റ് എൻവയൺമെന്റ് ഇംപാക്ട് അസസ്മെന്റ് ഏജൻസിയുടെ (എസ്ഇഐഎഎ) റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് പരിസ്ഥിതി അനുമതി നേരത്തെ നൽകിയത്.പരിസ്ഥിതി ദുർബല മേഖലയി ലൂടെ കടന്നു പോകുന്ന ടണലി ന്റെ കാര്യത്തിൽ ഇവർക്കു വില യിരുത്തൽ സാധ്യമല്ല. പദ്ധതിയുടെ നടത്തിപ്പുകാരായ കൊങ്കൺ റെയിൽവെ കോർപറേഷൻ നടത്തിയ പരിസ്ഥിതി ആഘാത പഠനം അംഗീകരിക്കാനാകില്ലെന്നും, കേന്ദ്ര മന്ത്രാലയം സ്വതന്ത്ര പഠനം നടത്തിയിട്ടില്ലെന്നും ആരോപിച്ചാണു ഹർജി. ഇനി ഹൈകോടതിയുടെ വിധിക്കുശേഷമെ ഇനി തുടർപ്രവർത്തനം സാധ്യമാവൂ എന്നതിനാൽ പ്രവർത്തികൾ വഴിമുട്ടിയിരിക്കയാണ്. കോടികൾ മുടക്കി മറിപ്പുഴ ഭാഗത്തെ ഭൂമി ഏറ്റെടുക്കൽ പൂർത്തിയായതാണ്.




