KERALAlocaltop news

നൂതന ആശയങ്ങൾ പങ്കിടാം ; നാംകോസ് കാർഷിക സെമിനാർ “ഫാം ടു കൺസ്യൂമർ തിങ്കളാഴ്ച

 

കോഴിക്കോട് : കാർഷിക മേഖലയിൽ നൂതന സംരംഭങ്ങൾ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന
നവകേരള അഗ്രി ആൻ്റ് അലൈയിഡ് മൾട്ടി സ്റ്റേറ്റ് കോ – ഓപ്പറേറ്റീവ് സൊസൈറ്റി (നാംകോസ്)
ഫാം ടു കൺസ്യൂമർ – കാർഷിക സെമിനാർ തിങ്കളാഴ്ച (നവംബർ 10 ന് )
ടൗൺ ഹാളിൽ നടക്കും.
രാവിലെ 9.30 ന്
കേന്ദ്ര കൃഷി, ഭക്ഷ്യ വകുപ്പ് മുൻ സെക്രട്ടറിയും
എൻ ഡി ഡി ബി മുൻ ചെയർമാനുമായ ടി നന്ദകുമാർ  ഉദ്ഘാടനം ചെയ്യും.
നാംകോസ് എക്സി. ഡയറക്ടർ ബിനു ജി കുറുപ്പ് അധ്യക്ഷത വഹിക്കും.
ചെറുകിട സംരംഭങ്ങളിലെ വിജയ മാതൃകകൾ വിഷയത്തിൽ
പിറവം അഗ്രാ പാർക്ക് ചെയർമാൻ ബൈജു നെടുങ്കേരിയും
ഭക്ഷ്യ വൈവിധ്യവും സ്വാശ്രയത്വവും വിഷയത്തിൽ
പുനർനവ ട്രസ്റ്റ് ചെയർമാൻ സജീവൻ കാവുങ്കരയും ക്ലാസ്സെടുക്കും.
ചടങ്ങിൽ ജില്ല പ്രിൻസിപ്പൽ
കൃഷി ഓഫീസർ ടി പി അബ്ദുൽ മജീദ് ,
നബാർഡ് ഡി ഡി എം
വി രാകേഷ് ,
ബാഗ്ലൂർ മദർ ഡയറി പ്രതിനിധി കെ
അശോക് കുമാർ,
നാംകോസ് ചെയർമാൻ കെ ബി ശ്രീരാജ് ,മാനേജിംഗ് ഡയറക്ടർ എൻ ഫിറോസ് ,വൈസ് ചെയർമാൻ പി പി സുരേഷ് ,എക്സി. ഡയറക്ടർ ഷൈനി ചാർളി
എന്നിവർ പ്രസംഗിക്കും.
വൈകീട്ട് 4 ന് ശേഷം കലാപരിപാടികൾ നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close