
മെക്സിക്കോ:സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വൈറലായ ഒരു വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയാത്ത അവസ്ഥയിലാണ് പലരുമിന്ന്.ചാർലി ചാപ്ലിന് ശേഷം നമ്മളെ കുടുകുടാ ചിരിപ്പിക്കാൻ മുഖത്ത് വെള്ളനിറം പൂശി ടീ ഷേർട്ടും പാൻ്റും തലയിൽ വിഗ്ഗും ധരിച്ച് ഒരു ബാഗും തൂക്കി ഇറങ്ങിയിരിക്കുകയാണ് ആശാൻ.മെക്സിക്കോയിൽ നിന്നുമാണ് ഈ ന്യൂജെൻ ചാപ്ലിൻ്റെ വീഡിയോകൾ പ്രത്യക്ഷപ്പെടുന്നത്.മറ്റൊരാളുടെ നടത്തവും ഇരുത്തവും ഓരോ അനക്കം പോലും ഇയാൾ അനുകരിക്കുന്നത് കാണുമ്പോൾ എല്ലാ വിഷമവും മറന്ന് ഈ കാഴ്ച കണ്ടു നിൽക്കുന്നവർ പോലും പൊട്ടിച്ചിരിക്കുകയാണ്.
നമ്മളെ ചിരിപ്പിക്കാൻ നമ്മളെ തന്നെ അനുകരിക്കുന്ന ഈ ആശാൻ സെക്കൻ്റുകൾക്കുള്ളിലാണ് പലരുടേയും മനസ്സിൽ ഇടം പിടിക്കുന്നത്.
more news:ഫ്രഷ് കട്ട് വിരുദ്ധ ജനകീയ സമരം നാലാം ദിനം
മറ്റുള്ളവരെ ചിരിപ്പിക്കാൻ സ്വന്തം ജീവിതം ഒരു കോമാളിയെ പോലെ ജീവിച്ചു തീർക്കുകയാണ് ഈ അദ്ഭുത മനുഷ്യൻ.പലരേയും ചിരിപ്പിക്കാൻ കഴിവുള്ള ഈ മനുഷ്യനെ ദൈവതുല്ല്യമായി കാണുന്ന മനുഷ്യരുമുണ്ട്.വീഡിയോക്ക് താഴെയുള്ള കമൻ്റുകളിലൂടെയാണ് പലരും ഇദ്ദേഹം ദൈവത്തെ പോലെയെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.മില്ല്യൻ വ്യൂവേഴ്സാണ് ഇദ്ദേഹത്തിൻ്റെ ഓരോ വീഡിയോകൾക്കുമുള്ളത്.ശബ്‌ദത്തേക്കാൾ ശരീരഭാഷയ്ക്ക് നമ്മെ ചിരിപ്പിക്കാൻ കഴിയുമെന്ന് തെളിയിപ്പിച്ചിരിക്കുകയാണ് ഈ ചിരി മനുഷ്യൻ.ഒരു മനുഷ്യനെ കരയിപ്പിക്കാൻ എളുപ്പമാണ് എന്നാൽ ചിരിപ്പിക്കാനാണ് പ്രയാസം.ആ ജോലി അതിമനോഹരമായി അദ്ദേഹം ചെയ്യുമ്പോൾ കൈയ്യടിക്കുകയാണ് കാണികൾ.




