![](https://enewsmalayalam.com/wp-content/uploads/2025/02/eiDIEEV16818-780x405.jpg)
കോഴിക്കോട് : കണ്ടുമുട്ടി അര നൂറ്റാണ്ടിനോട് അടുക്കുമ്പോഴും പ്രതിവർഷ ഒത്തുചേരലിന് മുടക്കം വരുത്താതെ ദേവഗിരി എക്സ് ടാഗോറിയൻസ്. ഇന്ത്യയിലെ തന്നെ പ്രമുഖ കലാലയമായ കോഴിക്കോട് ദേവഗിരി സെൻ്റ് ജോസഫ്സ് കോളജിൽ ബിരുദ വിദ്യാർത്ഥികളായിരിക്കെ 1978-81 കാലഘട്ടത്തിൽ കോളജിൻ്റെ ടാഗോർ ഹോസ്റ്റലിൽ താമസിച്ചിരുന്ന ആ പഴയ ചെറുപ്പക്കാരാണ് ഷഷ്ടിപൂർത്തി കഴിഞ്ഞും യുവ പ്രസരിപ്പോടെ വർഷാവർഷം ഒത്തുചേരുന്നത്. ടാഗോർ ഹോസ്റ്റലിൽ അടുത്തടുത്ത സിംഗിൾ മുറികളിൽ പാർത്തിരുന്ന 21 പേർ ചേർന്നുണ്ടാക്കിയ ആ ഗ്രൂപ്പ് , പിന്നീട് വാട്സ്ആപ് ഗ്രൂപ്പടക്കം രൂപീകരിച്ചു പ്രതിവർഷ ഒത്തുചേരൽ തുടരുന്നു. ദേവഗിരി ടാഗോർ – എന്ന ആ വാട്സ്ആപ് ഗ്രൂപ്പിലെ 11 അംഗങ്ങൾ ഇത്തവണ ഒത്തുചേർന്നത് – കഴിഞ്ഞ മഴക്കാലത്ത് പ്രകൃതി സംഹാരതാണ്ഡവമാടിയ വിലങ്ങാട് ഗ്രാമത്തിലാണ്. വിലങ്ങാട് സ്വദേശിയും ഗ്രൂപ്പംഗവുമായ ജോസഫ് തണ്ണിപ്പാറയുടെ അഭ്യർത്ഥനപ്രകാരമാണ് ഇത്തവണ വിലങ്ങാട് തെരഞ്ഞെടുത്തത്. വിലങ്ങാട് അങ്ങാടിയിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെ, കണ്ണൂർ ജില്ലയിലെ കണ്ണവം റിസർവ് ഫോറസ്റ്റിനോട് ചേർന്ന പാലൂർ മലമുകളിലെ ഫാം ഹൗസിലായിരുന്നു ഒത്തു ചേരൽ. വിലങ്ങാട് അങ്ങാടിയിൽ നിന്ന് മാടഞ്ചേരി – പാലൂർ വഴി അഞ്ച് കി.മീറ്റർ ചെങ്കുത്തായ മലകയറണം. അവിടെ നിന്ന് മലഞ്ചെരുവിലൂടെ രണ്ട് കി.മി. ഫോർവീലർ വാഹനത്തിൽ ഓഫ് റോഡ് യാത്ര നടത്തിയാൽ ബിനു മാത്യൂസിൻ്റെ – സൗണ്ട് ഓഫ് സൈലൻസ് ഫാം ഹൗസിലെത്താം. ഫോണോ, വൈദ്യുതിയോ ലഭ്യമല്ലെങ്കിലും സോളാർ സ്ഥാപിച്ച് പോരായ്മകൾ പരിഹരിച്ചിട്ടുണ്ട്. മുറ്റത്തെ ടവറിൻ മുകളിൽ കയറിയാൽ BSNL മൊബൈലിന് റേഞ്ച് ലഭിക്കും, പക്ഷെ ഇൻ്റർനെറ്റ് കിട്ടില്ല. വാട്സ്ആപ് , ഫേസ്ബുക്ക് തുടങ്ങി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നും, ഫോൺ വിളികളിൽ നിന്നും മോചിതരായി സ്വൈര്യമായി അന്തിയുറങ്ങാം. പ്രകൃതിയുമായി ഇണങ്ങി ചേർന്ന് സന്തോഷനിമിഷങ്ങൾ ചിലവഴിക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ എങ്കിൽ നേരെ ഇവിടേക്ക് വിട്ടോളൂ…..
ജീപ്പ് സഫാരി, ക്യാമ്പ്ഫയർ,ട്രക്കിങ് എന്നിവയോടൊപ്പം ഉല്ലസിക്കാം……. മലമുകളിലൂടെ പറപറക്കാം, ശേഷം ഐസ് വാട്ടർ പോലത്തെ ശുദ്ധജലത്തിൽ തിമിർത്ത് കുളിക്കാം, സ്വൈര്യമായി രാപാർക്കാം.
ഈ നമ്പറിൽ ബന്ധപ്പെടാം –
Binu mathews – 94471 67823 :https://maps.app.goo.gl/fDYf63EZxov72hug6?g_st=aw